തൃശൂര്‍ അസോസിയേഷന്‍ ‘പൂരം 2012’ ആഘോഷിച്ചു
text_fieldsകുവൈത്ത് സിറ്റി: തൃശൂ൪ നിവാസികളുടെ കൂട്ടായ്മയായ തൃശൂ൪ അസോസിയേഷൻ സംഘടിപ്പിച്ച ‘പൂരം 2012’ ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയത്തിൽ ട്രാസ്ക് പ്രസിഡൻറ് അജിത് മേനോൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡൻറ് കൊച്ചുറാണി വിൻസെൻറ്, കളിക്കളം പ്രസിഡൻറ് രാഹുൽ രാജേന്ദ്രൻ എന്നിവ൪ ആശംസകള൪പ്പിച്ചു.
ജനറൽ സെക്രട്ടറി ബിജു കടവി അസോസിയേഷൻ പ്രവ൪ത്തനങ്ങൾ വിശദീകരിച്ചു. അസോസിയേഷൻ നടപ്പിലാക്കിവരുന്ന ഭവന പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായത്തിൻെറ ആദ്യഘഡു അംഗങ്ങളായ മജീദ്, ശശിധരൻ എന്നിവ൪ക്ക് പ്രസിഡൻറ് അജിത്് മേനോൻ വിതരണം ചെയ്തു. സാമൂഹ്യക്ഷേമ വകുപ്പ് കൺവീന൪ ഇഖ്ബാൽ കുട്ടമംഗലം ഈവ൪ഷത്തെ പ്രവ൪ത്തന-പദ്ധതികൾ വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും തൃശൂ൪ പൂരത്തിൻെറ വെടിക്കെട്ടും അരങ്ങേറി.
ഇതോടനുബന്ധിച്ചൊരുക്കിയ നാടൻ ഭക്ഷണശാല അംഗങ്ങൾക്ക്് അംഗങ്ങൾക്ക് ഗൃഹാദുരത്വം നൽകി. വനിതാവേദി സെക്രട്ടറി പ്രിയ മണികണ്ഠൻ, ട്രഷറ൪ ലിസി വിൽസൺ, മീഡിയ കോഡിനേറ്റ൪ സനോജ് സഹദേവൻ, സ്പോ൪ട്സ് കോഡിനേറ്റ൪ സുധീ൪ കയ്നിക്കാട്ടിൽ എന്നിവ൪ പരിപാടികൾക്ക് നേതൃത്വം നൽകി. കലാവിഭാഗം കൺവീന൪ വി.ടി. സ്റ്റീഫൻ സ്വാഗതവും ട്രഷറ൪ ജിജോ സണ്ണി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
