അബൂദബി: വിമാനം പുറപ്പെടാൻ ഏതാനും സമയം മാത്രം ബാക്കിനിൽക്കെ മുന്നറിയിപ്പില്ലാതെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്നത് എയ൪ ഇന്ത്യയുടെ പതിവ് വിനോദമാണ്. എന്നാൽ, വിമാനം റദ്ദാക്കിയെന്ന വിവരം ഒരു മാസം മുമ്പേ യാത്രക്കാരെ അറിയിച്ച് പുതിയ ‘മാതൃക’ സൃഷ്ടിച്ചിരിക്കുകയാണ് കമ്പനി. എയ൪ ഇന്ത്യ എക്സ്പ്രസിൻെറ അബൂദബി-കോഴിക്കോട് വിമാനമാണ് ഒരു മാസം മുമ്പേ റദ്ദാക്കിയത്. ജൂൺ 28നുള്ള ഐ.എക്സ് 348 വിമാനം റദ്ദാക്കിയെന്ന് ഇന്നലെ യാത്രക്കാ൪ക്ക് അറിയിപ്പ് ലഭിച്ചു. ഈ നടപടിയുടെ കാരണം വ്യക്തമാക്കിയിട്ടില്ല. ഒരു മാസം കഴിഞ്ഞ് പോകേണ്ട വിമാനങ്ങൾ പോലും വളരെ മുൻകൂട്ടി തീരുമാനിച്ച് റദ്ദാക്കുന്നത് ആസൂത്രിതമാണെന്ന് കരുതുന്നു. ഇതിൽ ടിക്കറ്റ് ബുക്ക് ചെയ്തവ൪ക്ക് ഒന്നുകിൽ എയ൪ ഇന്ത്യ എക്സ്പ്രസിൻെറ മറ്റു വിമാനങ്ങളിലേക്ക് ടിക്കറ്റ് മാറ്റുകയോ, അല്ലെങ്കിൽ പണം തിരിച്ചു വാങ്ങുകയോ ചെയ്യാമെന്നും അറിയിപ്പിൽ പറഞ്ഞു. മറ്റൊരു ദിവസത്തേക്ക് യാത്ര മാറ്റാൻ റീ-ബുക്കിങിനുള്ള ഫീസ് ഒഴിവാക്കി, ഈ വിമാനത്തിലെ യാത്രക്കാ൪ക്ക് എയ൪ ഇന്ത്യ ‘വലിയ സൗജന്യം’ പ്രഖ്യാപിച്ചിട്ടുണ്ട്.
വി. മുസ്തഫ എന്ന യാത്രക്കാരൻ സ്കൂൾ അവധി സമയത്ത് കുടുംബസമേതം നാട്ടിൽ പോകാൻ ഇക്കഴിഞ്ഞ മാ൪ച്ചിൽ തന്നെ ഈ വിമാനത്തിൽ ടിക്കറ്റെടുത്തിരുന്നു. സി.കെ. റിയാസ് എന്നയാൾ ഉൾപ്പെടെ പലരും ഇതുപോലെ മാ൪ച്ച്, ഏപ്രിൽ മാസങ്ങളിൽ മുൻകൂട്ടി ടിക്കറ്റെടുത്തു.
ഇവ൪ക്ക് ഇനി എയ൪ ഇന്ത്യ എക്സ്പ്രസിൻെറ മറ്റൊരു വിമാനത്തിൽ ടിക്കറ്റ് കിട്ടാനും ഇതര വിമാനക്കമ്പനികളുടെ ടിക്കറ്റെടുക്കാനും വളരെ കൂടിയ നിരക്ക് നൽകേണ്ട അവസ്ഥയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2012 10:46 AM GMT Updated On
date_range 2012-05-30T16:16:36+05:30എയര്‍ ഇന്ത്യ ഒരു മാസം മുമ്പേ വിമാനം റദ്ദാക്കി
text_fieldsNext Story