Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഫലസ്തീനില്‍ സ്വതന്ത്ര...

ഫലസ്തീനില്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണം: വിദേശകാര്യ മന്ത്രി

text_fields
bookmark_border
ഫലസ്തീനില്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണം:  വിദേശകാര്യ മന്ത്രി
cancel

മനാമ: ഫലസ്തീനികളുടെ ഭൂമി അവ൪ക്ക് തന്നെ തിരിച്ചു നൽകി ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് ബഹ്റൈൻ നിലപാടെന്ന് വിദേശകാര്യ മന്ത്രി ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൻെറ ഔദ്യാഗിക ഓഫീസിലെത്തിയ ഫലസ്തീൻ അംബാസഡ൪ താഹ മുഹമ്മദ് അബ്ദുൽ ഖാദറിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ വിഷയത്തിൽ നീതിക്കൊപ്പം നിൽക്കുന്ന നിലപാടാണ് എന്നും ബഹ്റൈൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ പൂ൪ണമായി വകവെച്ചു കിട്ടുന്നതിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീനൊടൊപ്പം നിൽക്കും. അവിടെ പ്രയാസമനുഭവിച്ചുകൊണ്ടിരിക്കുന്ന സഹോദരങ്ങൾക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനും ബഹ്റൈൻ മൂൻപന്തിയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story