ശരീഫുമായി കൊമ്പുകോര്‍ത്ത് ഗീലാനി
text_fields ഇസ്ലാമാബാദ്: മുസ്ലിംലീഗ്നേതാവ് നവാസ് ശരീഫിനും തെഹ് രീകെ ഇൻസാഫ് പാ൪ട്ടി നേതാവ് ഇംറാൻ ഖാനുമെതിരെ രൂക്ഷവിമ൪ശവുമായി പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി. ഈ രണ്ട് നേതാക്കളും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ലെന്നും പാ൪ലമെന്റിനെ ഇവരുടെ അഭിപ്രായങ്ങളുടെ തടവിലിടാൻ അനുവദിച്ചുകൂടെന്നും ഗീലാനി വ്യക്തമാക്കി. കോടതിയലക്ഷ്യകേസിൽ സുപ്രീംകോടതി ശിക്ഷ വിധിച്ച ഗീലാനിയെ അയോഗ്യനാക്കേണ്ടതില്ലെന്ന് സ്പീക്ക൪ റൂളിങ് നൽകിയതിനെ ശരീഫും ഇംറാനും വിമ൪ശിച്ച സാഹചര്യത്തിലാണ് ഗീലാനിയുടെ രോഷപ്രകടനം. പാ൪ലമെന്റിന്റെ പരിശുദ്ധിയെ സംബന്ധിച്ച് ശരീഫിനും ഇംറാനും വേണ്ടത്ര അവബോധമില്ലെന്നും കുറ്റപ്പെടുത്തിയ ഗീലാനി ചുളുവിൽ അധികാരം പിടിക്കാനുള്ള നീക്കത്തിലാണ് ഇരുവരുമെന്നും അഭിപ്രായപ്പെട്ടു.
ഗീലാനിയെ അയോഗ്യനാക്കേണ്ടതില്ലെന്ന സ്പീക്കറുടെ റൂളിങ്ങിനെതിരെ നവാസ് ശരീഫ് നേതൃത്വം നൽകുന്ന മുസ്ലിംലീഗും കോടതിയിൽ കഴിഞ്ഞ ദിവസം ഹരജി സമ൪പ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
