Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightജിദ്ദ ഇന്ത്യന്‍...

ജിദ്ദ ഇന്ത്യന്‍ സ്കൂളില്‍ തിളക്കം മലയാളികള്‍ക്ക്; റബീഹാ റഹീമിന് റിക്കോര്‍ഡ് കൊയ്ത്ത്

text_fields
bookmark_border
ജിദ്ദ ഇന്ത്യന്‍ സ്കൂളില്‍ തിളക്കം മലയാളികള്‍ക്ക്; റബീഹാ റഹീമിന് റിക്കോര്‍ഡ് കൊയ്ത്ത്
cancel

ജിദ്ദ: ഈ വ൪ഷത്തെ സി.ബി.എസ.് സി പന്ത്രണ്ടാം ക്ളാസ് പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ഏറ്റവും ഉയ൪ന്ന മാ൪ക്ക് മലയാളികൾക്ക്. പെൺകുട്ടികളിൽ ആദ്യ മുന്ന് ടോപ്പ൪മാരും മലയാളികൾ തന്നെ. ഹ്യൂമാനിറ്റീസിൽ 96.2 ശതമാനം മാ൪ക്കു വാങ്ങിയ റബീഹാ റഹീമിനും സയൻസ് വിഷയങ്ങളിൽ 93.6ശതമാനം മാ൪ക്ക് നേടില അഹ്മദ് സിയാദ് നദീ൪ കുട്ടിയുമാണ് സ്കൂളിലെ ടോപ്സ്കോറ൪. പെൺകുട്ടികളിൽ 95.6ശതമാനം മാ൪ക്ക് വാങ്ങി ഷസ സലീമും 95.2മാ൪ക്കോടെ അഫ്റോസ് ഷഹ്ന അഷ്റഫും കേരളത്തിൻെറ ആധിപത്യം സ്ഥാപിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഉയ൪ന്ന മാ൪ക്കിൽവലിയ അന്തരമുണ്ട്.
ഇൻറ൪നാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാ൪ഥിനി റബീഹാ റഹീമാണ് റിക്കോ൪ഡ് മാ൪ക്കോടെ കേരളത്തിൻെറ അഭിമാനമായത്. സ്കൂളിൻെറ ചരിത്രത്തിൽ ഇതാദ്യമായാണ് ഹ്യൂമാനിറ്റീസിൽ ഇത്രയും ഉയ൪ന്ന മാ൪ക്ക് നേടുന്നത്. ഈ വ൪ഷം സ്കൂളിലെ ഏറ്റവും ഉയ൪ന്ന മാ൪ക്ക് ഈ മിടുക്കിയുടേതാണ്. ചരിത്രത്തിൽ 97 ഉം ഭൂമിശാസ്ത്രത്തിൽ 98ശതമാനവും മാ൪ക്കാണ്് റബീഹ നേടിയത്. ഇതും സ്കൂളിന് ആദ്യാനുഭവമാണ്.
ഇസ്മാഈൽ അബൂദാവൂദ് കമ്പനിയിലെ ഉദ്യോഗസ്ഥനായ അബ്ദുൽ റഹീമിൻെറയും ഇറ്റാലിയൻ ഇൻറ൪നാഷണൽ സ്കൂൾ അധ്യാപിക റഹ്മത്തുന്നിസയുടെയും നാലു മക്കളിൽ മൂന്നാമത്തെവളാണ് റബീഹ. ജേ൪ണലിസ്റ്റാവുകയാണ് ഈ മിടുക്കിയുടെ ആഗ്രഹം. മാതാവിൻെറ പാത പിന്തുട൪ന്ന് ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. 14വ൪ഷത്തെ സൗദി വാസത്തിന് ശേഷം നാളെ നാട്ടിലേക്ക് മടങ്ങുന്ന റഹ്മത്തുന്നിസ ടീച്ച൪ക്കുള്ള സമ്മാനമാണ് മകളുടെ തിളക്കമാ൪ന്ന വിജയം. സ്റ്റുഡൻസ് ഇന്ത്യയുടെ സജീവ പ്രവ൪ത്തകയായ റബീഹ ഇന്ത്യൻ സ്കൂൾ പാല൪മെൻറ് അംഗം കൂടിയാണ്.
ആൺകുട്ടികളിൽ മികച്ചുനിൽക്കുന്ന അഹ്മദ് സിയാദ് കരുനാഗപ്പള്ളി സ്വദേശിയും ‘സാംബയിൽ ’ഉദ്യോഗസ്ഥനുമായ അഹമ്മദ് കോയ നദീ൪ കുട്ടിയുടെ മകനാണ്. മാതാവ് സീനത്ത്. ഇത്തവണ മെഡിക്കൽ എൻട്രസ് പരീക്ഷ എഴുതിയിരുന്നു. എന്നാൽ, ഐ.ഐ.ടിയിൽ ചേരാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ള തയാറെടുപ്പ് നാട്ടിൽ നടത്തുന്നുണ്ടെന്ന് നദീ൪ കുട്ടി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ടി.ടി.എസിൽ ഉദ്യോഗസ്ഥനും തലശ്ശേരി- മാഹി കൂട്ടായ്മയുടെ സാരഥിയുമായ സലീമിൻെറ മകളാണ് കോമേഴ്സ് വിഭാഗത്തിൽ മുന്നിട്ടുനിൽക്കുന്ന ഷസ. മാതാവ് ഷക്കീല സലീം. മകൾക്ക് ചാ൪ട്ടേഡ് അക്കൗണ്ടൻറ് ആകണമെന്നാണ് ആഗ്രഹമെന്ന് സലീം പറഞ്ഞു. സയൻസിൽ ഇന്ത്യൻ സ്കൂളിൽ ഏറ്റവും കൂടുതൽ മാ൪ക്ക് വാങ്ങിയ അഫ്റോസ് ഷഹാന ‘അട്കോ’ ഉദ്യോഗസ്ഥനും കണ്ണൂ൪ സ്വദേശിയുമായ അഷ്റഫിൻെറ മകളാണ്. മാതാവ് ശാഹിദ. പത്താം ക്ളാസ് ബോ൪ഡ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എപ്ളസ് നേടിയ മൂന്നുമിടുക്കികളിൽ അഫറോസും ഉണ്ടായിരുന്നു. ജീവിതമോഹം ആ൪ക്കിടെക്റ്റ് ആവുക എന്നതാണ്. ബി.ആ൪ക്കിന് ചേരുമെന്ന് അഷ്റഫ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story