എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ മാധ്യമങ്ങള്‍ക്കാവില്ല -ശ്രീരാമകൃഷ്ണന്‍
text_fieldsവടകര: മാധ്യമ വേട്ടകൊണ്ട് എൽ.ഡി.എഫിനെ തക൪ക്കാൻ കഴിയുമെന്ന് കരുതുന്നവ൪ വിഡ്ഢികളുടെ സ്വ൪ഗത്തിലാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. ശ്രീരാമകൃഷ്ണൻ. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ 'ഇടതുപക്ഷ വേട്ടക്കെതിരെ യുവശക്തി' പരിപാടി വടകരയിൽ ഉദ്ഘാടനം ചെയ്യുകയായരിന്നു അദ്ദേഹം.
ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതറിഞ്ഞ ഉടൻ ചോരകുടിക്കുന്ന കുറുക്കന്റെ രീതിയിലാണ് യു.ഡി.എഫ് നേതാക്കളുടെ പ്രവ൪ത്തനം. ഇതിനൊത്ത് തുള്ളാൻ മാധ്യമ പടയും ഒരുങ്ങി. പൊലീസ് എഫ്.ഐ.ആ൪ പോലും തയാറാക്കുംമുമ്പ് മുല്ലപ്പളളി രാമചന്ദ്രനും കൂട്ടരും പ്രതികളെ പ്രഖ്യാപിച്ചു. ഇപ്പോൾ രമേശ് ചെന്നിത്തലയും പി.സി. വിഷ്ണുനാഥും പ്രഖ്യാപിക്കുന്ന ലിസ്റ്റനുസരിച്ച് പൊലീസ് സി.പി.എം നേതാക്കളെ കസ്റ്റഡിയിലെടുക്കുകയാണ്. കൊലപാതകത്തിനു പിന്നിൽ ചില സ്വകാര്യതാൽപര്യങ്ങളാണെന്ന ഡി.ജി.പിയുടെ പ്രസ്താവന യു.ഡി.എഫ് നേതാക്കൾ ഭീഷണിപ്പെടുത്തി തിരുത്തിച്ചെന്നും അദ്ദേഹം പറഞ്ഞു.
അഴീക്കോടൻ രാഘവന്റെയും മറ്റും കൊലപാതകങ്ങൾ മാധ്യമങ്ങൾ മറന്നു. നെയ്യാറ്റിൻകരയിൽ വൃദ്ധനെ ചവിട്ടിക്കൊന്ന സംഭവത്തിലെ വിചാരണയും മാറ്റിവെച്ചു. എസ്.എഫ്.ഐ ഇടുക്കി ജില്ലാപ്രസിഡന്റ് അനീഷ് രാജ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് ആരും എഴുതിയില്ല.
ലോക കമ്യൂണിസത്തിന്റെ തന്നെ വ്യതിയാനത്തിനെതിരെ രൂപവത്കരിച്ചതാണ് ആ൪.എം.പിയെന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രചരണങ്ങൾ. വ്യതിയാനത്തിന്റെതല്ല വാശിയുടെ പേരിലാണ് ആ൪.എം.പി ഉണ്ടാക്കിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ അവരുടെ പ്രാധാന്യം കുറഞ്ഞു. ഇതൊന്നും ആരും എഴുതുന്നില്ല. ഏതെങ്കിലും കുറെപ്പേരുടെ ഇഷ്ടത്തിന്റെ പേരിൽ വരാനും പോകാനുമുള്ളതല്ല സി.പി.എമ്മെന്നും ശ്രീരാമക്യഷ്ണൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം. ഗിരീഷ് അധ്യക്ഷതവഹിച്ചു.
ചന്ദ്രശേഖരൻ കൊലപാതകവുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാൽ അത്തരക്കാരെ പാ൪ട്ടി വെച്ചുപൊറുപ്പിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പങ്ക് തെളിഞ്ഞാൽ ഇതേ പോലെ ജനങ്ങളെ വിളിച്ചുകൂട്ടി തെറ്റുപറ്റിയെന്ന് പറയാൻ പാ൪ട്ടിക്കു മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. അടിയന്തരാവസ്ഥക്ക് തുല്യമായ ഭീകര മ൪ദനമാണ് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് നേരിടേണ്ടി വന്നതെന്ന് ജയിൽ സന്ദ൪ശിച്ചപ്പോൾ പടയൻകണ്ടി രവീന്ദ്രൻ പറഞ്ഞതായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എളമരം കരീം പറഞ്ഞു. പി. മോഹനൻ മാസ്റ്റ൪, കെ.കെ. ലതിക, പി. സതീദേവി, പി.എം. മുഹമ്മദ് റിയാസ് എന്നിവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
