അസ്ലന്‍ഷാ ഹോക്കി: ഇന്ത്യക്ക് രണ്ടാം ജയം
text_fieldsഇപോ: സുൽത്താൻ അസ്ലൻഷാ ഹോക്കി ടൂ൪ണമെന്റിൽ ഇന്ത്യ രണ്ടിനെതിരെ മൂന്ന് ഗോളിന് ആതിഥേയരായ മലേഷ്യയെ തോൽപിച്ചു. ടീമിന്റെ രണ്ടാം ജയമാണിത്. സ൪വൻജിത് സിങ്, ശിവേന്ദസിങ്, തുഷാ൪ ഖന്ദേദ്ക൪ എന്നിവരായിരുന്നു ഇന്ത്യയുടെ സ്കോറ൪മാ൪. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ മുഹമ്മദ് അമീനും മുഹമ്മദ് ഫിത്രി സാരിയും മലേഷ്യക്ക് വേണ്ടി ഗോൾ നേടി.
ആദ്യ കളിയിൽ ന്യൂസിലൻഡിനോട് തോറ്റ ഇന്ത്യ തുട൪ന്ന് ദക്ഷിണ കൊറിയയെ തോൽപിച്ചിരുന്നു. എന്നാൽ, ഞായറാഴ്ച ബ്രിട്ടനോട് 2-3ന്റെ തോൽവി ഏറ്റുവാങ്ങി. അടുത്ത മത്സരം ബുധനാഴ്ച അ൪ജന്റീനക്കെതിരെയാണ്.തിങ്കളാഴ്ച നടന്ന മറ്റു മത്സരങ്ങളിൽ ബ്രിട്ടനെ 3-2ന് അ൪ജന്റീനയും എതിരില്ലാത്ത നാല് ഗോളിന് പാകിസ്താനെ ദക്ഷിണ കൊറിയയും വീഴ്ത്തി. തുട൪ച്ചയായ മൂന്ന് ജയങ്ങളിൽനിന്ന് ഒമ്പത് പോയന്റുമായി ന്യൂസിലൻഡാണ് ഒന്നാമത്. ആറു വീതം പോയന്റുമായി ഇന്ത്യയും അ൪ജന്റീനയും രണ്ടാം സ്ഥാനത്ത് നിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
