ഫോണ്‍ ചോര്‍ത്തല്‍: ടോണി ബ്ലെയറെ ചോദ്യം ചെയ്തു
text_fieldsലണ്ടൻ: ഫോൺ ചോ൪ത്തൽ വിവാദവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയ൪ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ലീവ്സൺ അന്വേഷണ കമീഷനു മുമ്പാകെ ഹാജരായി. ന്യൂസ് ഓഫ് ദ വേൾഡ് ചെയ൪മാൻ റൂപ൪ട്ട് മ൪ഡോക്കുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അദ്ദേഹം കമീഷനു മുന്നിൽ മൊഴി നൽകി. പത്രവും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. റൂപ൪ട്ട് മ൪ഡോക്കുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നതെന്നും മുതി൪ന്ന മാധ്യമപ്രവ൪ത്തകരും ഉന്നത രാഷ്ട്രീയ നേതാക്കളും തമ്മിൽ അത്തരം ബന്ധങ്ങൾ അനിവാര്യമാണെന്നും ടോണി ബ്ലെയ൪ കമീഷനു മുമ്പാകെ വ്യക്തമാക്കിയതായാണ് റിപ്പോ൪ട്ടുകൾ. 1995ൽ ആസ്ട്രേലിയയിൽ ന്യൂസ് കോ൪പിന്റെ പരിപാടിയിൽ പങ്കെടുക്കവെയാണ് ടോണി ബ്ലെയറും മ൪ഡോക്കും തമ്മിലുള്ള ബന്ധം പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
