കുവൈത്ത് സിറ്റി: രാജ്യത്ത് വിവിധ മേഖലകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ ആവ൪ത്തിച്ചുകൊണ്ടിരിക്കുന്നതായി അമേരിക്കൻ വിദേശകാര്യ വകുപ്പിൻെറ റിപ്പോ൪ട്ടിൽ സ൪ക്കാ൪ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു. റിപ്പോ൪ട്ട് വസ്തുതാപരമല്ലെന്ന് കുറ്റപ്പെടുത്തി കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് പ്രസ്താവന പുറത്തിറക്കിയത്.
ലോകത്തിൻെറ വിവിധ രാജ്യങ്ങളിൽ നടക്കുന്ന മനുഷ്യാവാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ വിദേശകാര്യ വകുപ്പ് തയാറാക്കിയ റിപ്പോ൪ട്ട് കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ളിൻറനാണ് പുറത്തുവിട്ടത്.
മനുഷ്യക്കച്ചവടം രാജ്യത്ത് നി൪ബാധം തുട൪ന്നുകൊണ്ടിരിക്കുന്നതായാായിരുന്നു റിപ്പോ൪ട്ടിലുള്ളത്. രാജ്യത്ത് വിസക്കച്ചവടത്തിൻെറ മറവിൽ വ്യാപകമായ തട്ടിപ്പ് അരങ്ങേറുന്നതായും
ഹനിക്കപ്പെടുന്ന അവകാശങ്ങൾ വീണ്ടെടുക്കുന്നിനും പീഡനങ്ങൾക്കെതിരെ ശബ്ദിക്കുന്നതിനും വിദേശി തൊഴിലാളികൾക്ക് അനുമതിയില്ലാത്ത സാഹചര്യംതന്നെയാണുള്ളതെന്നും റിപ്പോ൪ട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. രാജ്യത്ത് ബിദൂനികൾക്ക് അ൪ഹമായ അവകാശങ്ങൾ ലഭിക്കുന്നില്ലെന്നും തടവുകാ൪ മോശം സാഹചര്യമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും സ്ത്രീ സമൂഹത്തിനെതിരായ വിവേചനം പല മേഖലകളിലും നിലനിൽക്കുന്നുണ്ടെന്നും റിപ്പോ൪ട്ടിലുണ്ടായിരുന്നു. എന്നാൽ, റിപ്പോ൪ട്ടിൽ പറയുന്ന കാര്യങ്ങളൊന്നും വസ്തുതാപരമല്ലെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങൾ സമീപകാലത്തായി ഏറെ കുറഞ്ഞിട്ടൂണ്ടെന്നും കൂട്ടിച്ചേ൪ത്തു.
രാജ്യത്ത് വിസക്കച്ചവടം നിയന്ത്രിക്കുന്നതിനും വിദേശ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും കുടിയേറ്റ വകുപ്പിൻെറ കീഴിൽ ശക്തമായ സംവിധാനങ്ങളുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അടുത്തിടെ അനധികൃതമായ രീതിയിൽ പ്രവ൪ത്തിക്കുന്ന 2000 ഓളം കമ്പനികൾ അടച്ചുപൂട്ടിയതായും ഇതോടെ വിസക്കച്ചവടത്തിനും മറ്റും ഏറെ കുറവുവന്നിട്ടുണ്ടെന്നും പ്രസ്താവനയിൽ പറഞ്ഞു.
വീട്ടുവേലക്കാ൪ക്കെതിരായ പീഡനത്തെ കുറിച്ച് റിപ്പോ൪ട്ടിൽ സൂചിപ്പിക്കുന്ന പോലെ സ്വദേശികൾക്ക് അനുകൂലമായ നിയമം രാജ്യത്ത് നിലനിൽക്കുന്നില്ലെന്നും ഇത്തരം പല പീഡനങ്ങളിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്വദേശികൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബിദൂനികളുടെ ക്ഷേമത്തിനും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി സെൻട്രൽ സിസ്റ്റം ഫോ൪ റെമഡീയിങ് ദ സ്റ്റാറ്റസ് ഓഫ് ഇല്ലീഗൽ റസിഡൻറ്സ് എന്ന സംവിധാനം തന്നെയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ആഭ്യന്തര മന്ത്രാലയം അവരുടെ പൗരത്വത്തിനും അവകാശങ്ങൾക്കും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2012 9:57 AM GMT Updated On
date_range 2012-05-28T15:27:46+05:30രാജ്യത്ത് മനുഷ്യാവകാശ ലംഘനം തുടരുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതം-സര്‍ക്കാര്‍
text_fieldsNext Story