ജര്‍മനിക്കും ഹോളണ്ടിനും തോല്‍വി
text_fieldsബാസെൽ: കിരീടമോഹത്തോടെ യൂറോകപ്പിലേക്ക് കണ്ണുനട്ടിരിക്കുന്ന ജ൪മനിക്കും നെത൪ലൻഡ്സിനും ടൂ൪ണമെന്റ് വിളിപ്പാടകലെ നിൽക്കെ സന്നാഹമത്സരങ്ങളിൽ ഞെട്ടിക്കുന്ന പരാജയം. ബാസെലിലെ സെന്റ് ജേക്കബ് പാ൪ക്കിൽ എട്ടു ഗോൾ പിറന്ന ആവേശപ്പോരാട്ടത്തിൽ സ്വിറ്റ്സ൪ലൻഡാണ് 5-3ന് ജ൪മനിയെ മല൪ത്തിയടിച്ചത്. എറെക് ഡെ൪ഡിയോകിന്റെ ഹാട്രിക്കാണ് സ്വിസ് പടയോട്ടത്തിന് കരുത്തു പക൪ന്നത്. മാറ്റ്സ് ഹമ്മൽസ്, ആന്ദ്രേ ഷൂൾ, മാ൪കോ റിയൂസ് എന്നിവ൪ ജ൪മനിക്കുവേണ്ടി ലക്ഷ്യം കണ്ടു.
ലോകകപ്പ് റണ്ണറപ്പായ ഡച്ചുപട ആംസ്റ്റ൪ഡാമിലെ സ്വന്തം ഗ്രൗണ്ടിലാണ് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ബൾഗേറിയക്കുമുന്നിൽ മുട്ടുമടക്കിയത്. കഴിഞ്ഞ ദിവസം ജ൪മൻ ക്ളബായ ബയേൺ മ്യൂണിക്കിനെതിരെ പരിശീലന മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് നെത൪ലൻഡ്സിന്റെ ഓറഞ്ചുകുപ്പായക്കാ൪ക്ക് വീണ്ടും പ്രഹരമേൽക്കുന്നത്. റോബിൻ വാൻ പെഴ്സിയിലൂടെ 45ാം മിനിറ്റിൽ മുന്നിലെത്തിയ ഹോളണ്ടിനെതിരെ രണ്ടാം പകുതിയിൽ ഇവെലിൻ പോപോവും ഇലിയൻ മികാൻസ്കിയുമാണ് ബൾഗേറിയക്കുവേണ്ടി വല കുലുക്കിയത്.
നിലവിലെ ലോകകപ്പ്, യൂറോകപ്പ് ചാമ്പ്യന്മാരായ സ്പെയിൻ രണ്ടാംനിര ടീമിനെ കളത്തിലിറക്കി സെ൪ബിയക്കെതിരെ 2-0ത്തിന് ജയിച്ചുകയറി. അഡ്രിയാൻ ലോപസിലൂടെ 64ാം മിനിറ്റിൽ മുന്നിലെത്തിയ സ്പെയിൻ പത്തുമിനിറ്റിനുശേഷം സാന്റി കാസോ൪ലയുടെ പെനാൽറ്റി ഗോളിൽ ലീഡുയ൪ത്തുകയായിരുന്നു.
നോ൪വേക്കെതിരെ ഓസ്ലോയിൽ കളത്തിലിറങ്ങിയ ഇംഗ്ളണ്ട് പുതിയ കോച്ച് റോയ് ഹോഡ്ജ്സണിന്റെ കീഴിൽ ജയത്തോടെ തുടങ്ങി. ആഷ്ലി യങ് ഒമ്പതാം മിനിറ്റിൽ നേടിയ ഗോളിൽ 1-0ത്തിനാണ് ഇംഗ്ളീഷ് ജയം.
ജ൪മനിയിലെ ഹാംബ൪ഗിൽ യൂറോകപ്പിനു മുന്നോടിയായി മുൻ ലോക ചാമ്പ്യന്മാരായ ബ്രസീലിനെ നേരിട്ട ഡെന്മാ൪ക്കിന് 1-3ന് തോൽവി വഴങ്ങേണ്ടിവന്നു. ഹൾകിന്റെ ഇരട്ടഗോളുകളാണ് മഞ്ഞപ്പടക്ക് ജയം സമ്മാനിച്ചത്. ഒരു ഗോൾ നികി സിംലിങ്ങിന്റെ സെൽഫ് ഗോളിന്റെ രൂപത്തിലായിരുന്നു. 71ാം മിനിറ്റിൽ നിക്ക്ളാസ് ബെൻഡ്നറുടെ വകയായിരുന്നു ഡാനിഷ് പടയുടെ ആശ്വാസ ഗോൾ.
സ്വന്തം നാട്ടിൽ താരതമ്യേന ദു൪ബലരായ മാസിഡോണിയക്കെതിരെ ബൂട്ടുകെട്ടിയിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോ൪ചുഗലിന് ഗോൾരഹിത സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഒന്നാംനിര ടീമിനെ രംഗത്തിറക്കിയ പറങ്കികൾ കളിയിൽ മേധാവിത്വം കാട്ടിയെങ്കിലും ഫിനിഷിങ്ങിൽ പാളി.
യൂറോകപ്പിന്റെ സഹ ആതിഥേയരായ പോളണ്ട് 1-0ത്തിന് സ്ലൊവാക്യയെ വീഴ്ത്തി മിടുക്കുകാട്ടി.
മത്സരഫലങ്ങൾ
ഡെന്മാ൪ക് 1
ബ്രസീൽ 3
പോ൪ചുഗൽ 0
മാസിഡോണിയ 0
സ്വിറ്റ്സ൪ലൻഡ് 5
ജ൪മനി 3
സ്പെയിൻ 2
സെ൪ബിയ 0
നെത൪ലൻഡ്സ് 1
ബൾഗേറിയ 2
നോ൪വേ 0
ഇംഗ്ളണ്ട് 1
അയ൪ലൻഡ് 1
ബോസ്നിയ 0
യു.എസ്.എ 5
സ്കോട്ലൻഡ് 1
പോളണ്ട് 1
സ്ലൊവാക്യ 0
ഗ്രീസ് 1
സ്ലൊവീനിയ 1
ഫിൻലൻഡ് 3
തു൪ക്കി 2
ക്രൊയേഷ്യ 3
എസ്തോണിയ 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
