സി.പി.എമ്മിനെ നിരോധിക്കണം -യൂത്ത് ലീഗ്
text_fieldsതൃശൂ൪: സംഘടനാതലത്തിൽ ച൪ച്ച ചെയ്ത് തീരുമാനമെടുത്ത് എതിരാളികളെ കൊല്ലുന്ന സി.പി.എമ്മിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എം.സാദിഖലി വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരമൊരു സംഘടനക്ക് ജനാധിപത്യസംവിധാനത്തിൽ പ്രവ൪ത്തിക്കാൻ അവകാശമില്ലെന്നും ശുക്കൂറിനെയും ടി.പി. ചന്ദ്രശേഖരനെയും വധിക്കാൻ ഉത്തരവിട്ടത് പിണറായി വിജയനാണെന്നും സാദിഖലി ആരോപിച്ചു. തീവ്രവാദികളായ മാവോയിസ്റ്റുകൾക്ക് നന്മയുണ്ട്, സി.പി.എമ്മിന് അതുമില്ല. പാ൪ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസംഗം നയപരമായ വ്യതിചലനമാണെന്ന പിണറായിയുടെ വാദത്തിൽ കഴമ്പില്ല. കൊലപാതകം വെളിപ്പെടുത്തിയതാണോ, കൊലക്ക് നേതൃത്വം കൊടുത്തതാണോ മണിയുടെ വ്യതിചലനമെന്ന് പിണറായി വിജയൻ വ്യക്തമാക്കണമെന്നും സാദിഖലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
