റിയാദ്: തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് തൊഴിൽ മന്ത്രാലയം കൊണ്ടുവന്ന പരിഷ്കാരങ്ങളും ഫലപ്രാപ്തിയും ഇന്ന് ചേരുന്ന ശൂറാകൗൺസിൽ യോഗം വിലയിരുത്തും. തൊഴിൽമന്ത്രി എഞ്ചി. ആദിൽ ഫഖീഹിൻെറ റിപ്പോ൪ട്ട് അവതരണ ശേഷം നടക്കുന്ന ച൪ച്ചയിൽ സ്വദേശിവത്കരണ പദ്ധതികളായ നിതാഖാത്ത·്, ഹാഫിസ് തൊഴിൽ പ്രേരക പദ്ധതി എന്നിവയും നിയമവിരുദ്ധ താമസക്കാരായ വിദേശികളെ നിയന്ത്രിക്കുന്നതിന് മന്ത്രാലയം കൈക്കൊണ്ട നടപടികളും അവലോകനം ചെയ്യും. സ്വദേശി തൊഴിലാളികളുടെ മിനിമം വേതനം, വിസ പ്രശ്നങ്ങൾ, വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ചെലവ്, ഹുറൂബായ തൊഴിലാളികളുടെ പ്രശ്നങ്ങളും പരിഹാരങ്ങളും, റിക്രൂട്ട്മെൻറ് കമ്പനികൾ പ്രവ൪ത്തനം തുടങ്ങുന്നതുവരെ റിക്രൂട്ടിങ്ങ് ഓഫീസുകൾക്ക് വിസ നൽകുന്നതിനുള്ള സൗകര്യം, ലേബ൪ ഓഫീസുകളിൽ സ്ത്രീകൾക്ക് പ്രത്യേകം കൗണ്ടറുകൾ, അപേക്ഷിച്ച് ഒരാഴചക്കുള്ളിൽ വിസ ലഭിക്കാനുള്ള സത്വര നടപടി തുടങ്ങി ശൂറ കൗൺസിൽ പാസാക്കിയ വിഷയങ്ങളിൽ തൊഴിൽ മന്ത്രാലയം എടുത്ത നടപടികൾ തൊഴിൽമന്ത്രി വിശദീകരിക്കും.
അതേസമയം തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് മന്ത്രാലയം ഇതുവരെ കൈക്കൊണ്ട നടപടികൾ ലക്ഷ്യം കണ്ടില്ലെന്ന അഭിപ്രായം ശക്തമാണ്. ചില്ലറ വ്യാപാരരംഗത്ത·് 12 ശതമാനം, നി൪മാണ മേഖലയിൽ 60 ശതമാനം, ഇലക്ട്രിസിറ്റി, ഗ്യാസ് മേഖലയിൽ 27 ശതമാനം, സാമ്പത്തികം, ഇൻഷൂറൻസ്, ബിസിനസ് രംഗങ്ങളിൽ 31 ശതമാനം, കാ൪ഷിക, വന മേഖലയിൽ 15 ശതമാനം എന്നിങ്ങനെയാണ് സൗദിവത്കരണം നടന്നതെന്ന സാമ്പത്തികാസൂത്രണ മന്ത്രാലയത്തിൻെറ ഏറ്റവും പുതിയ റിപ്പോ൪ട്ടിന്മേലും ശക്തമായ ച൪ച്ച നടക്കുമെന്നാണ് സൂചന. സ്ത്രീ തൊഴിലുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിഗണനക്കു വരും. ഇക്കാര്യത്തിൽ 33 ഉത്തരവുകളാണ് വിവിധ തലങ്ങളിൽ സ൪ക്കാ൪ ഇറക്കിയിരുന്നത്. സ്വദേശിയുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിന് പൂ൪ണപിന്തുണയും പ്രോൽസാഹനവുമാണ് ശൂറാകൗൺസിൽ ഇതുവരെയും നൽകിപ്പോന്നിട്ടുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2012 11:19 AM GMT Updated On
date_range 2012-05-27T16:49:55+05:30ശൂറാകൗണ്‍സിലില്‍ സ്വദേശിവത്കരണ പദ്ധതി സുപ്രധാന ചര്‍ച്ചയാകും
text_fieldsNext Story