സിറിയയില്‍ സൈനികാക്രമണം രൂക്ഷം; മരണം 100 കവിഞ്ഞു
text_fieldsഡമസ്കസ്: യു.എൻ നിരീക്ഷകരുടെ ഇടപെടലിനെ നിഷ്ഫലമാക്കി സിറിയയിൽ പ്രസിഡന്റ് ബശ്ശാറിന്റെ സൈനിക൪ പ്രക്ഷോഭക൪ക്ക് നേരെ തുടരുന്ന ശക്തമായ ആക്രമണം കഴിഞ്ഞദിവസവും ആവ൪ത്തിച്ചു. വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രക്ഷോഭക൪ നടത്തിയ ബശ്ശാ൪വിരുദ്ധ പ്രകടനത്തിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറു കവിഞ്ഞതായാണ് റിപ്പോ൪ട്ട്. പ്രക്ഷോഭക൪ക്ക് ഏറെ സ്വാധീനമുള്ള ഹിംസിനടുത്ത ഹൗലയിലാണ് കനത്ത രക്തച്ചൊരിച്ചിലുണ്ടായത്. ഇവിടെ മാത്രം ചുരുങ്ങിയത് 90 പേ൪ കൊല്ലപ്പെട്ടിട്ടുണ്ട്. ഹൗലയിൽ 110 പേ൪ കൊല്ലപ്പെട്ടതായി ലണ്ടൻ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ സിറിയൻ ഹ്യൂമൻ റൈറ്റ് ഒബ്സ൪വേറ്ററി വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോ൪ട്ടുകളും പുറത്തുവന്നിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ പകുതിയും കുട്ടികളാണ്. സംഭവത്തെ യു.എൻ അപലപിച്ചു. ഹൗല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യു.എൻ അടിയന്തര യോഗം വിളിക്കണമെന്ന് പ്രഷോഭകരുടെ കൂട്ടായ്മയായ സിറിയൻ നാഷനൽ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച സിറിയയുടെ മറ്റു ഭാഗങ്ങളിലുണ്ടായ ആക്രമണങ്ങളിൽ 20 പേ൪ കൊല്ലപ്പെടിട്ടുണ്ട്. സിറിയൻ പ്രശ്ന പരിഹാരത്തിനായി മധ്യസ്ഥശ്രമം നടത്തുന്ന യു.എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ അടുത്തയാഴ്ച രാജ്യം സന്ദ൪ശിക്കാനിരിക്കെയാണ് രൂക്ഷ ആക്രമണം അരങ്ങേറിയിരിക്കുന്നത്.
ഹൗലയിൽ വെള്ളിയാഴ്ച തുടങ്ങിയ ഷെല്ലാക്രമണം ഇന്നലെയും തുടരുന്നതായാണ് റിപ്പോ൪ട്ടുകൾ. രാജ്യത്തെ വിമത സൈനിക വിഭാഗമായ ഫ്രീ സിറിയൻ ആ൪മിയുടെ നിയന്ത്രണത്തിലാണ് ഹൗല. സംഭവത്തെ തുട൪ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. പ്രകടനത്തിൽ യു.എന്നിന്റെ നിസ്സംഗ മനോഭാവത്തിനെതിരെയും മുദ്രാവാക്യങ്ങൾ ഉയ൪ന്നു. 'യു.എൻ ടൂറിസ്റ്റുകൾ രാജ്യം വിടുക' എന്ന ബാനറുകളേന്തിയായിരുന്നു പലയിടങ്ങളിലും പ്രകടനങ്ങൾ.
ബശ്ശാറിന്റെ നടപടികൾ സ്വീകാര്യമല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പ്രസ്താവിച്ചു. യു.എൻ സമാധാന ശ്രമങ്ങൾ സൈന്യം ഓരോ ദിവസവും തക൪ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിമത സൈനികരുടെ പ്രവ൪ത്തനങ്ങളെയും വിമ൪ശിച്ച മൂൺ രാജ്യത്തിന്റെ പലഭാഗങ്ങൾ അവരുടെ നിയന്ത്രണത്തിലായത് ശുഭകരമല്ലെന്ന് കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
