ദോഹ: ലിബിയയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഖത്ത൪ ദൗത്യ സേനക്ക് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആദരം. ശഹാനിയ സൈനിക ക്യാമ്പിൽ നടന്ന ചടങ്ങിൽ അദ്ദേഹം സൈന്യത്തിൻെറ ഗാ൪ഡ് ഓഫ് ഓണ൪ സ്വീകരിച്ചു. ലിബിയൻ ജനതയെ സൈനികമായി സഹായിക്കാനുള്ള അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ തീരുമാനം ചരിത്രപരവും ധീരവുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.
മുഴുവൻ സൈനികരുടെയും ആത്മാ൪ഥതക്കും മനക്കരുത്തിനും നന്ദി അറിയിക്കുകയാണ്. സുസ്ഥിര വികസനത്തിനും ആധുനിക രാഷ്ട്ര നി൪മാണത്തിനുമുള്ള ഖത്തറിൻെറ ശ്രമം തുടരും. ലിബിയയിലെ ജനങ്ങളുടെ വിപ്ളവ ശ്രമങ്ങൾക്ക് നിരുപാധിക പിന്തുണയാണ് ഖത്ത൪ നൽകിയതെന്നും എന്നാൽ ഏതെങ്കിലും രാജ്യത്തിൻെറ അധികാരാവകാശങ്ങളിൽ ഇടപെടുകയോ അടിച്ചേൽപിക്കുകയോ ചെയ്യുന്നത് രാജ്യത്തിൻെറ നയമല്ലെന്നും ഡെപ്യൂട്ടി അമീ൪ പറഞ്ഞു.
ലിബിയയിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച സൈനികരെ അദ്ദേഹം അഭിനന്ദിച്ചു. ഖത്ത൪ സായുധ സേനാ മേധാവി മേജ൪ ജനറൽ ഹമദ് ബിൻ അലി അൽ അതിയ്യ, ഡെപ്യൂട്ടി അമീറിനെ സ്വാഗതം ചെയ്തു.
ലിബിയയിലെ സമാധാന, ആരോഗ്യ സേവന, പരിശീലന രംഗങ്ങളിൽ ഖത്ത൪ സൈന്യത്തിൻെറ സേവനം പ്രശംസനീയമായിരുന്നുവെന്ന് സായുധ സേനാ മേധാവി പറഞ്ഞു. മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി ചേ൪ന്ന് സൈന്യം നടത്തിയ പ്രവ൪ത്തനങ്ങൾ രാജ്യത്തിൻെറ പ്രതിഛായ വ൪ധിക്കാൻ സഹായകമായി. ലിബിയൻ ദൗത്യത്തിൽ ഖത്ത൪ വ്യോമ സേനക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത് കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിരന്തര ശ്രമങ്ങളും മാ൪ഗ നി൪ദേശങ്ങളും കാരണമാണ്.
ദൗത്യം വിജയത്തിലേക്ക് നയിച്ചതും ഇതു തന്നെയാണെന്നും മുഴുവൻ സൈനിക വിഭാഗങ്ങൾക്കും ഭാവിയിലും എല്ലാ വിജയവും ആശംസിക്കുകയാണെന്നും മേജ൪ ജനറൽ ഹമദ് ബിൻ അലി അൽ അതിയ്യ പറഞ്ഞു. ലിബിയൻ പരിവ൪ത്തന കൗൺസിൽ (എൻ.ടി.സി) ഡെപ്യൂട്ടി ചെയ൪മാൻ സലീം ഖനാനും ചടങ്ങിൽ സംസാരിച്ചു. സേനാംഗങ്ങളുടെ വിവിധ പ്രകടനങ്ങളും അരങ്ങേറി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2012 10:13 AM GMT Updated On
date_range 2012-05-26T15:43:20+05:30ഖത്തര്‍ ലിബിയന്‍ ദൗത്യ സേനക്ക് ഡെപ്യൂട്ടി അമീറിന്‍െറ ആദരം
text_fieldsNext Story