മാലി-ബുര്‍ക്കിന അതിര്‍ത്തിയില്‍ സംഘര്‍ഷം; 25 മരണം
text_fieldsബമാക്കോ: പശ്ചിമ ആഫ്രിക്കയിലെ മാലി-ബു൪ക്കിന രാജ്യാതി൪ത്തിയിലുണ്ടായ വംശീയകലാപത്തിൽ 25ലധികം ആളുകൾ കൊല്ലപ്പെട്ടു. മാലിയിലെ ഡോഗോൺ വംശജരായ ക൪ഷകരും ബു൪ക്കിനയിലെ ഫുലാനി വംശജരും തമ്മിലാണ് സംഘ൪ഷമുണ്ടായത്.
മാലിയിലെ സാരി ഗ്രാമത്തിലാണ് ചൊവ്വാഴ്ച സംഘ൪ഷമാരംഭിച്ചത്. കൊല്ലപ്പെട്ടവരിലധികവും ഫുലാനി വംശജരാണ്. ഇവരുടെ വള൪ത്തുമൃഗങ്ങളെ ഡോഗോൺ കൃഷിയിടങ്ങളിലൂടെ കൊണ്ടുപോയതാണ് സംഘ൪ഷത്തിനു കാരണമായതെന്നാണ് റിപ്പോ൪ട്ടുകൾ. മാലി മുൻ പ്രസിഡന്റ് അമദൗ തൊമാനി ടൊറേ ഫുലാനി നാടോടികൾക്ക് മാലിയിലെ ചില പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ ഫുലാനി വംശജരുടെ വള൪ത്തുമൃഗങ്ങൾ പലപ്പോഴും തങ്ങളുടെ വിളകൾ നശിപ്പിക്കുന്നുവെന്ന് ഡോഗോൺ വംശജ൪ക്കു പരാതിയുണ്ടായിരുന്നു. ഫുലാനി നാടോടികളടക്കം നിരവധി ആളുകൾ ബു൪ക്കിനയിലെ ഗ്രാമങ്ങളിലേക്ക് പലായനംചെയ്തുവെന്ന് ബു൪ക്കിനയുടെ വടക്കൻ മേഖലയിലെ ഗവ൪ണറായ ഖലീൽ ബാര പറഞ്ഞു. മണ്ണിനും ജലത്തിനും വേണ്ടിയുള്ള ഈ രണ്ടു ജനവിഭാഗങ്ങളുടെയും സംഘ൪ഷങ്ങൾ ബു൪ക്കിനയിലേക്ക് അഭയാ൪ഥിപ്രവാഹത്തിനു കാരണമാകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
