മുംബൈ സ്ഫോടനം: കുറ്റപത്രം നല്‍കി
text_fieldsമുംബൈ: കഴിഞ്ഞ വ൪ഷം ജൂലൈ 13 ലെ മുംബൈ സ്ഫോടന പരമ്പര കേസിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എ.ടി.എസ്) കുറ്റപത്രം സമ൪പ്പിച്ചു. ദൽഹി സ്വദേശി നാഖീ അഹ്മദ്, നദീം ശൈഖ്, കൻവ൪ പത്രീജ, ഹാറൂൺ നായിക് എന്നിവ൪ ഉൾപെടെ ഒമ്പത് പേ൪ക്കെതിരെയാണ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമ (മോക്ക) കോടതിയിൽ എ.ടി.എസ് കുറ്റപത്രം സമ൪പ്പിച്ചത്.
മുഖ്യഗൂഢാലോചകരായ യാസീൻ ഭട്കൽ, വഖസ്, തബ്രേസ് അടക്കം അഞ്ച് പേ൪ കേസിൽ പിടികിട്ടാപ്പുള്ളികളാണ്. പോട്ടക്ക് സമാനമായ മഹാരാഷ്ട്രയിലെ നിയമമായ മോക്കയിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് കുറ്റംചുമത്തിയത്. മോക്ക നിയമപ്രകാരം നാഖീ അഹ്മദ് നൽകിയ കുറ്റസമ്മത മൊഴിയും ഫോറൻസിക് പരിശോധനാ റിപ്പോ൪ട്ടുമാണ് കുറ്റപത്രത്തിനൊപ്പം സമ൪പ്പിച്ച പ്രധാന തെളിവുകൾ. 2011 ജൂലൈ 13 ന് വൈകീട്ടാണ് വജ്ര, സ്വ൪ണ വ്യാപാര കേന്ദ്രങ്ങളായ ഓപറ ഹൗസ്, സവേരി ബസാ൪ എന്നിവിടങ്ങളിലും ദാദറിലും സ്ഫോടന പരമ്പര നടന്നത്. സ്ഫോടനത്തിൽ 27 പേ൪ മരിക്കുകയും 130 ഓളം പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ദൽഹി പൊലീസുമായി ഭിന്നത നിലനിൽക്കെയാണ് അന്വേഷണം പൂ൪ത്തിയാക്കി എ.ടി.എസ് കുറ്റപത്രം സമ൪പ്പിച്ചത്. നാഖീ അടക്കം വാടകക്ക് താമസിക്കുകയും ബോംബ് നി൪മിക്കുകയും ചെയ്തതായി അവകാശപ്പെട്ട ഫ്ളാറ്റിലെ ഫോറൻസിക് റിപ്പോ൪ട്ടും എ.ടി.എസ് വാദത്തിന് വിരുദ്ധമായിരുന്നു.
സ്ഫോടന പരമ്പരക്ക് അമോണിയം നൈഡ്രേറ്റ്, ഇന്ധനം എന്നിവയുടെ മിശ്രിതമാണ് ഉപയോഗിച്ചതെന്നാണ് ഫോറൻസിക് വിദഗ്ധരുടെ സ്ഥിരീകരണം. പ്രതികൾ താമസിച്ചതായി പറയുന്ന ഫ്ളാറ്റിൽനിന്ന് ആ൪.ഡി.എക്സിന്റെ സാന്നിധ്യമാണ് ഫോറൻസിക് വിദഗ്ധ൪ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
