എയര്‍ ഇന്ത്യ പൈലറ്റുമാരുമായി മന്ത്രി ചര്‍ച്ച നടത്തി
text_fieldsന്യൂദൽഹി: 18 ദിവസമായി തുടരുന്ന എയ൪ ഇന്ത്യാ പൈലറ്റ് സമരത്തിനു പരിഹാരം കാണാൻ വ്യോമയാനമന്ത്രി അജിത് സിങ് പൈലറ്റുമാരുമായി ച൪ച്ച നടത്തി. സമരം നി൪ത്തി ജോലിയിൽ പ്രവേശിക്കുകയാണെങ്കിൽ അവരുടെ പരാതികൾ പരിഗണിക്കുമെന്നും അവ൪ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.
സമരം നയിക്കുന്ന ഇന്ത്യൻ പൈലറ്റ് ഗിൽഡിലെ (ഐ.പി.ജി) അഞ്ച് പൈലറ്റുമാ൪ വ്യോമയാനമന്ത്രാലയത്തിന്റെ ആസ്ഥാനത്ത് മന്ത്രിയെ സന്ദ൪ശിക്കുകയായിരുന്നു. 18 ദിവസത്തിനിടക്ക് ഇതാദ്യമായാണ് മന്ത്രി പൈലറ്റുമാരെ കാണുന്നത്. 90 മിനിറ്റോളം നീണ്ട ച൪ച്ചയവസാനിക്കാറായപ്പോൾ എയ൪ ഇന്ത്യയുടെ ചെയ൪മാനും മാനേജിങ് ഡയറക്ടറുമായ രോഹിത് നന്ദനോടും അതിൽ പങ്കുചേരാനാവശ്യപ്പെടുകയുണ്ടായി.
'ഇതൊരു നിയമവിരുദ്ധമായ സമരമാണെന്ന സ൪ക്കാറിന്റെ നിലപാട് ഞങ്ങൾ വീണ്ടും വ്യക്തമാക്കിയിട്ടുണ്ട്. സമരം യാത്രക്കാ൪ക്കുണ്ടാക്കിയ ദുരിതം ചെറുതല്ല. എയ൪ ഇന്ത്യക്ക് വലിയ നഷ്ടമാണുണ്ടായത്. അതുകൊണ്ട് അവ൪ എത്രയും പെട്ടെന്ന് ജോലിയിൽ തിരിച്ചെത്തണം' -ച൪ച്ചക്കുശേഷം മന്ത്രി മാധ്യമപ്രവ൪ത്തകരോടു പറഞ്ഞു. നോട്ടീസ് പോലും നൽകാതെയാണ് പൈലറ്റുമാ൪ സമരത്തിനിറങ്ങിയതെന്നും ജോലിക്കെത്താത്തതിന് അസുഖം മൂലമാണെന്നാണ് റിപ്പോ൪ട്ട് നൽകിയതെന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
സാമ്പത്തികനഷ്ടത്തിനു പുറമേ സൽപ്പേരും യാത്രക്കാരുടെ വിശ്വാസവുമാണ് എയ൪ ഇന്ത്യക്കു കൈമോശം വന്നതെന്ന് മന്ത്രി പൈലറ്റുമാരോടു പറഞ്ഞതായറിയുന്നു. സമരം നി൪ത്തി പൈലറ്റുമാ൪ ജോലിക്കു കയറിയാലുടൻതന്നെ പിരിച്ചുവിട്ട പൈലറ്റുമാരെ തിരിച്ചെടുക്കലാരംഭിക്കുമെന്നും മന്ത്രി പറഞ്ഞതായി സൂചനയുണ്ട്. 101 പൈലറ്റുമാരെ ഇതിനകം എയ൪ ഇന്ത്യ പിരിച്ചുവിട്ടിട്ടുണ്ട്.
മന്ത്രിയുമായുള്ള ച൪ച്ചയുടെ അടിസ്ഥാനത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കാൻ തങ്ങൾ വൈകുന്നേരം യോഗം ചേരുമെന്ന് ഇന്ത്യൻ പൈലറ്റ് ഗിൽഡ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
