സി.പി.എം സെക്രട്ടേറിയറ്റ് ജൂണ്‍ അഞ്ചിനും ആറിനും
text_fieldsതിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വി.എസ്. അച്യുതാനന്ദൻ ഡാങ്കേയോട് ഉപമിച്ചതും സംസ്ഥാന നേതൃത്വത്തിനെതിരെ കുറ്റാരോപണം ചുമത്തി അയച്ച കത്തും സി.പി.എം കേന്ദ്ര കമ്മിറ്റി ച൪ച്ച ചെയ്യാനിരിക്കെ, അതിന് മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റ് ചേരും. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന് ശേഷം വിഷയങ്ങൾ ച൪ച്ച ചെയ്യുമെന്ന് കേന്ദ്രനേതൃത്വം അറിയിച്ചിരിക്കെയാണ് ജൂൺ അഞ്ച്, ആറ് തീയതികളിൽ സെക്രട്ടേറിയറ്റ് ചേരുന്നത്.
ജൂൺ രണ്ടിന് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻതന്നെ ചേരുന്ന സെക്രട്ടേറിയറ്റിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിലയിരുത്തലിനൊപ്പം വി.എസ് ഉയ൪ത്തിയ വിഷയങ്ങളിലെ നിലപാട് സ്വരൂപിക്കുക കൂടിയാണ്. ടി.പി. വധത്തിൽ ഉരുത്തിരിയുന്ന സാഹചര്യങ്ങളിൽ പ്രശ്നബാധിത ജില്ലകളിലെ നേതൃത്വത്തിന് പിന്തുണ നൽകുന്നതിനൊപ്പം വി.എസിന്റെ നിലപാടുകളോടുള്ള വിയോജിപ്പ് കൂടിയാവും പരിഗണിക്കുക.
ഒമ്പത്, പത്ത് തീയതികളിൽ ചേരുന്ന കേന്ദ്ര കമ്മിറ്റി വിഷയം ച൪ച്ച ചെയ്തശേഷം ജൂൺ 16 മുതൽ 18 വരെ സംസ്ഥാന സമിതിയും വിളിച്ചിട്ടുണ്ട്. വിവാദവിഷയങ്ങൾ കേന്ദ്ര കമ്മിറ്റി ച൪ച്ച ചെയ്യുകയും നിലപാട് കൈക്കൊള്ളുകയും ചെയ്തതിന് ശേഷം ചേരുന്ന സംസ്ഥാന സമിതിയും നി൪ണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
