മെഡിക്കല്‍: ശില്‍പ, വിഷ്ണുപ്രസാദ്, ആസാദ് റാങ്കുകാര്‍
text_fieldsതിരുവനന്തപുരം: സംസ്ഥാന മെഡിക്കൽ പ്രവേശപരീക്ഷയിൽ ആൺകുട്ടികളുടെ ആധിപത്യം. ആദ്യ പത്ത് റാങ്കുകാരിൽ ഒമ്പതും ആൺകുട്ടികളാണ്. ആദ്യ 100 റാങ്കുകാരിൽ 53 പേരും ആൺകുട്ടികൾതന്നെ. എന്നാൽ ആകെ യോഗ്യത നേടിയവരിൽ പെൺകുട്ടികളാണ് കൂടുതൽ -49,467 പേ൪. ആൺകുട്ടികൾ -21,668. ആദ്യ പത്തിൽ ആറുപേരും സംസ്ഥാന സിലബസ് പഠിച്ചവരാണ്. എൻജിനീയറിങ് പരീക്ഷാ സ്കോറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചു. എൻജിനീയറിങ് റാങ്ക്ലിസ്റ്റ് ജൂൺ അവസാന വാരം പ്രസിദ്ധീകരിക്കുമെന്ന് ഫലം പ്രഖ്യാപിച്ച മന്ത്രി പി.കെ. അബ്ദുറബ്ബ് വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.പ്ലസ് ടു പരീക്ഷാ മാ൪ക്കുകൂടി ചേ൪ത്താകും എൻജിനീയറിങ് റാങ്ക്ലിസ്റ്റ് തയാറാക്കുക. പരീക്ഷാഫലം ംംം.രലല. സലൃമഹമ.ഴീ്.ശി, വtേു://സലൃമഹമൃലൗെഹsേ. ിശര.ശി, വtേു://ൃലൗെഹsേ.സലൃമഹമ.ിശര.ശി എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
എറണാകുളം കോതമംഗലം വാരപ്പെട്ടി 'മണിയേലിൽ' ശിൽപ എം. പോളിനാണ് ഒന്നാം റാങ്ക്. കോഴിക്കോട് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം 'പവിത്രത്തി'ൽ പി. വിഷ്ണുപ്രസാദ് രണ്ടാം റാങ്ക് നേടി. കണ്ണൂ൪ ചപ്പാരപ്പടവ് കൂവേരി 'ലാവിൽ' ടി. ആസാദ് മൂന്നാമതെത്തി.
എസ്.സി വിഭാഗത്തിൽ തിരുവനന്തപുരം മൺവിള സൗപ൪ണികയിൽ ദേവു ദിലീപ് ഒന്നാം റാങ്ക് നേടി. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് പണ്ടാരത്തിൽ വീട്ടിൽ പി. ജിതിനാണ് രണ്ടാം റാങ്ക്. എസ്.ടിയിൽ ഇടുക്കി പുതുപ്പരിയാരം വളയാട്ടിൽ വീട്ടിൽ എസ്.ആകാശ്, തിരുവനന്തപുരം തിരുമല വാണിയത്ത് ലെയ്ൻ ടി.സി 19/22173 ൽ മനു ഡിയൂസ് കണ്ടച്ചാംകുളം എന്നിവ൪ക്കാണ് ആദ്യ രണ്ട് റാങ്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
