ഗവിയില്‍ വിനോദസഞ്ചാരികള്‍ ഏറ്റുമുട്ടി; നാലുപേര്‍ അറസ്റ്റില്‍
text_fieldsചിറ്റാ൪: ഗവിയിലെത്തിയ വിനോദ സഞ്ചാരികൾ ഏറ്റുമുട്ടിയ സംഭവത്തിൽ നാലുപേരെ മൂഴിയാ൪ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയോടെ കക്കി ഡാമിനു സമീപത്തായിരുന്നു സംഭവം. കോട്ടയത്തുനിന്നെത്തിയ സംഘവും ആങ്ങമൂഴിയിൽ നിന്നെത്തിയ സംഘവുമാണ് ഏറ്റുമുട്ടിയത്. മൂന്നു പേ൪ക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാറിൻെറ ഗ്ളാസ് തക൪ന്നു.
ഞായറാഴ്ച ഉച്ചയോടെ വള്ളക്കടവ് നിന്ന് വ ന്ന കോട്ടയം സ്വദേശികളും ആങ്ങമൂഴിയിൽ നിന്നുവന്ന സംഘവും കക്കിഡാമിനു സമീപത്ത് വാഹനത്തിനു സൈഡു നൽകുന്നതിനെച്ചൊല്ലി ത൪ക്കമുണ്ടായി. സംഘ൪ഷത്തിലെത്തിയപ്പോൾ കക്കി ഡാമിൽ സംരക്ഷണച്ചുമതലയുള്ള പൊലീസുകാ൪ പിടിച്ചുമാറ്റി. എങ്കിലും ഇരു സംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
