യിഫ കപ്പ് 2012: ജി സെവന്‍ അല്‍ഐന്‍ ജേതാക്കള്‍
text_fieldsറാസൽഖൈമ: യൂത്ത് ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ (യിഫ) റാസൽഖൈമയിൽ സംഘടിപ്പിച്ച പ്രഥമ സെവൻസ് സോക്ക൪ ഫുട്ബാൾ ടൂ൪ണമെൻറിൽ ജി സെവൻ അൽഐൻ ജേതാക്കളായി. ഗ്ളോബൽ ട്രക്കേഴ്സ് ദുബൈയുമായി നടന്ന കലാശ പോരാട്ടത്തിൽ 1-0 എന്ന സ്കോറിനാണ് ഇവരുടെ വിജയം. കേരളത്തിലെ പാടങ്ങളിലും പറമ്പുകളിലും കളിമുറ്റങ്ങളിലും നടന്ന മത്സരങ്ങളിൽ പങ്കെടുത്ത് അനുഭവ പരിചയമുള്ള പ്രവാസികളായ 200ഓളം മലയാളി യുവാക്കൾ 24 ടീമുകളിലായി അണിനിരന്ന് യിഫ കപ്പ് റാസൽഖൈമ ബറൈറാത്തിലെ എമിറേറ്റ്സ് ക്ളബ് സ്റ്റേഡിയത്തിലിറങ്ങിയത്.
ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ച് നടന്ന മത്സരത്തിൽ 60ലേറെ തവണയാണ് ഗോൾവല കുലുങ്ങി. വഫി ഗ്രൂപ്പ് മിഡിലീസ്റ്റും ജി സെവനും തമ്മിൽ നടന്ന സെമി ഫൈനൽ നിശ്ചിത സമയം കഴിഞ്ഞ് പെനാൽറ്റി കിക്കിലും സമനില പാലിച്ചപ്പോൾ ടോസിനെ ആശ്രയിക്കുകയായിരുന്നു. ടോസ് ലഭിച്ച ജി സെവൻ കലാശപോരിന് അ൪ഹത നേടിയപ്പോൾ വഫി ഗ്രൂപ്പ് മിഡിലീസ്റ്റിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിയടയേണ്ടി വന്നു. മത്സരം മുറുകുന്നതിനിടെ സ്വദേശി റഫറിക്ക് മേൽ മലയാളി കളിക്കാരൻ കൈവെച്ചത് ഇടക്ക് മത്സരം നി൪ത്തിവെക്കുന്നതിലേക്ക് നയിച്ചെങ്കിലും സംഘാടകരുടെ സമയോചിത ഇടപെടലിലൂടെ റഫറി വിട്ടുവീഴ്ചക്കൊരുങ്ങിയതിനാൽ കളിയുടെ സുഗമമായ നടത്തിപ്പ് സാധ്യമായി. പ്രശ്നം സൃഷ്ടിച്ച അംഗമടങ്ങിയ ടീമിനെ തുട൪ന്ന് നടന്ന മത്സരങ്ങളിൽ നിന്ന് സംഘാടക൪ അയോഗ്യരാക്കി.
യാസ്കോ ഷാ൪ജ, ഒ.പി സ്റ്റാ൪ ജബൽഅലി, യു.എഫ്.എഫ്.സി ദുബൈ, അൽ സഫ റാക്, റോവേഴ്സ് റഹ്ബ, ബീമൊബൈൽ ഷാ൪ജ, കോപ്പ് ബ്രദേഴ്്സ്, അൽ ഷാബ് ഇന്ത്യൻ, ഫാസ്റ്റ് ട്രാക്ക് സൈകൊ, സൽവ അജ്മാൻ, എഫ്.സി മോട്ടോ൪ സിറ്റി, ഷുട്ടേഴ്സ് എഫ്.സി ഷാ൪ജ, റാക് യൂത്ത് ഇന്ത്യ, നന്മ വളാഞ്ചേരി, റാക് ബോയ്സ്, സെവൻ സ്റ്റാ൪ ഫുജൈറ, യൂത്ത് ഇന്ത്യ ഷാ൪ജ, എസ്കേറ്റ് മി റാക്, ജി.ടി യൂത്ത് ഇന്ത്യ ദുബൈ, നെല്ലറ ദുബൈ, കോപ്പി കോ൪ണ൪ ദുബൈ, ഫാൽക്കൺ എഫ്.സി ദുബൈ, യിസ്ക് അൽഖൂസ് എന്നിവയാണ് ടൂ൪ണമെൻറിൽ അണിനിരന്ന മറ്റു ടീമുകൾ.
ബെസ്റ്റ് പ്ളെയ൪ -ഷബീ൪ (ഗ്ളോബൽ ട്രക്കേഴ്സ് ദുബൈ), ബെസ്റ്റ് ഗോൾ കീപ്പ൪ -ഇല്യാസ് (ജി സെവൻ അൽ ഐൻ), ടോപ്പ് സ്കോറ൪ -സഞ്ജു (വഫി ഗ്രൂപ്പ് മിഡിൽ ഈസ്റ്റ്, ആറ് ഗോളുകൾ), ഫെയ൪ പ്ളേ അവാ൪ഡ് -ബീമൊബൈൽസ് ദുബൈ എന്നിവരെ തെരഞ്ഞെടുത്തു.
റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ. അസൈനാ൪ ടൂ൪ണമെൻറ് ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ കേന്ദ്ര പ്രസിഡൻറ് ബുനൈസ് കാസിം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുബാറക്, വോയ്സ് ഓഫ്് കേരള സി.ഇ.ഒ അൻവ൪ ഹുസൈൻ, യിഫ കോ-ഓ൪ഡിനേറ്റ൪ സാബു ഹുസൈൻ, റാക് ഐ.സി.സി പ്രസിഡൻറ് കമാൽ, റാക് യൂത്ത് ഇന്ത്യ പ്രസിഡൻറ് എം.വി. ഹമീദ് തുടങ്ങിയവ൪ സമ്മാനങ്ങൾ വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് സാദിഖ് പള്ളിപ്പുറം, ഹാഷിം കക്കാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ റാസൽഖൈമയിൽ യൂത്ത് ഇന്ത്യ ക്ളബ് രൂപവത്കരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
