ജിദ്ദ: ‘ഞാൻ നിങ്ങളുടെയും അറബ് -ഇസ്ലാമിക ലോകത്തിൻെറയും ദാസൻ മാത്രം. നിങ്ങൾ സഹോദരങ്ങളാണ്; അറബ്, ഇസ്ലാമിക ദേശത്തിൻെറ യഥാ൪ഥ സഹോദരങ്ങൾ. ഞാൻ നിങ്ങളിൽ ഒരാൾ മാത്രം’ - പണ്ഡിതന്മാരെയും വിദേശ രാഷ്ട്ര പ്രതിനിധികളെയും അഭിസംബോധന ചെയ്തു അബ്ദുല്ല രാജാവ് പറഞ്ഞു.
ഭരണത്തിൻെറ ഏഴാം വാ൪ഷികത്തിൽ ഇവിടെ അസ്സലാം കൊട്ടാരത്തിൽ സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ആൽ അൽ ശൈഖ്, യമൻ പ്രതിരോധ മന്ത്രി മേജ൪ ജനറൽ മുഹമ്മദ് നാസ൪ അഹ്മദ് അലി, ജോ൪ദാൻ വിദേശ കാര്യ മന്ത്രി നാസ൪ ജുദ, മറ്റു പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവരെ സ്വീകരിച്ചാണ് മുസ്ലിം ലോകത്തിൻെറ ഐക്യത്തിനും സാഹോദര്യത്തിനും അദ്ദേഹം ആഹ്വാനം ചെയ്തത്.
നിങ്ങളെ സേവിക്കാൻ പടച്ചതമ്പുരാനോട് എന്നും ഞാൻ സഹായത്തിനു വേണ്ടി പ്രാ൪ഥിക്കുകയാണ്. രാഷ്ട്രത്തെയും വിശ്വാസത്തെയും സേവിക്കുന്നതിന് സദ്പന്ഥാവ് കാണിച്ചുതരണമെന്ന് അല്ലാഹുവിനോട് കേണപേക്ഷിക്കുന്നു. ജഗന്നിയന്താവ് ഇവിടെ സുരക്ഷിതത്വവും സമാധാനവും ശാന്തിയും ഭദ്രതയും നൽകി അപാരമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞിരിക്കയാണ് നമുക്ക് - അബ്ദുല്ലാ രാജാവ് ഓ൪മിപ്പിച്ചു. അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ തമ്മിലടിച്ചുകഴിഞ്ഞ ഗോത്രങ്ങളെ ഒന്നിപ്പിക്കുന്നതിൽ ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് വഹിച്ച പങ്കിനെ കുറിച്ച് ഗ്രാൻഡ് മുഫ്തി അനുസ്മരിച്ചു. സൗദി ജനതയുടെ ഐക്യത്തിനും ഏകതക്കും വേണ്ടി അബ്ദുല്ല രാജാവ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീ൪ത്തിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2012 10:49 AM GMT Updated On
date_range 2012-05-21T16:19:17+05:30ഞാന്‍ നിങ്ങളുടെയും ഇസ്ലാമിക ലോകത്തിന്‍െറയും ദാസന്‍ മാത്രം -അബ്ദുല്ല രാജാവ്
text_fieldsNext Story