കത്ത് കേന്ദ്ര നേതൃത്വത്തിന് കിട്ടിയിട്ടില്ല -പിണറായി
text_fieldsതൃക്കരിപ്പൂ൪: വി.എസ്. അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തിന് അയച്ചുവെന്ന് പറയുന്ന കത്ത് അവിടെ ലഭിച്ചിട്ടില്ലെന്നാണ് അറിഞ്ഞതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പാ൪ട്ടി സെക്രട്ടറിയും പാ൪ട്ടിയിലെ മുതി൪ന്ന നേതാക്കളും പറയുന്നത് ഒന്നല്ല എന്നു വരുത്തി തീ൪ക്കാനുള്ള മാധ്യമങ്ങളുടെ ശ്രമത്തിന്റെ ഭാഗമാണ് കത്ത് വിവാദം എന്നു സംശയിക്കുന്നു. മാധ്യമങ്ങൾ ഇക്കാര്യത്തിൽ സമ൪ഥമായി ഇടപെട്ടിരിക്കുന്നു.
വി.എസ് അയച്ചു എന്നു പറയുന്ന കത്തിനെക്കുറിച്ച് ആരും അദ്ദേഹത്തിന്റെ പ്രതികരണം തേടാത്തത് എന്താണെന്നും പിണറായി ചോദിച്ചു. തൃക്കരിപ്പൂരിൽ മാധ്യമ പ്രവ൪ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കൂടുതൽ ചോദ്യങ്ങൾക്ക് നിൽക്കാതെ അദ്ദേഹം മടങ്ങി. പി.കരുണാകരൻ എം.പി കാസ൪കോട് ജില്ലയിൽ നയിക്കുന്ന മാനവ സൗഹൃദ സന്ദേശ ജാഥയുടെ ഉദ്ഘാടനം നി൪വഹിക്കാൻ എത്തിയതായിരുന്നു പിണറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
