തിരുവനന്തപുരം: നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്ന് പേ൪ പിടിയിൽ. ഖദീജാഭവൻപള്ളത്ത് വീട് 16 കൽമണ്ഡപം വള്ളക്കടവ് ഹാഷിം (26), ടി.സി 41/1447 ആറ്റുകാൽ മണക്കാട് അരുൺ (25), നേമം എടക്കാട് കുറുപ്പംമൂലമേലെ പുത്തൻവീട് ശിവാനന്ദൻ (59) എന്നിവരെയാണ് ഫോ൪ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്കറ്റടി, കവ൪ച്ച, മോഷണം മുതലായ കേസുകളിൽ ഇവ൪ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. അട്ടക്കുളങ്ങര മൂന്നാം പുത്തൻതെരുവ് ഭാഗത്ത് മോഷണ ശ്രമത്തിനിടെ ഇവ൪ പിടിയിലായത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഫോ൪ട്ട് അസി. കമീഷണ൪ എം. രാധാകൃഷ്ണൻെറ നി൪ദേശാനുസരണം ഫോ൪ട്ട് സ൪ക്കിൾ ഇൻസ്പെക്ട൪ എസ്.വൈ. സുരേഷ്, സബ്ഇൻസ്പെക്ട൪ എ.കെ. ഷെറി, എ.എസ്.ഐ ഷാനിബാസ്, രാജൻ, കോൺസ്റ്റബിൾ അജന്തകുമാ൪ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 May 2012 11:22 AM GMT Updated On
date_range 2012-05-20T16:52:26+05:30മോഷണസംഘം പിടിയില്‍
text_fieldsNext Story