Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightതൊഴിലുറപ്പ് പദ്ധതി...

തൊഴിലുറപ്പ് പദ്ധതി കയര്‍ മേഖലയില്‍; കേന്ദ്രസംഘം തിങ്കളാഴ്ചയെത്തും

text_fields
bookmark_border
തൊഴിലുറപ്പ് പദ്ധതി കയര്‍ മേഖലയില്‍; കേന്ദ്രസംഘം തിങ്കളാഴ്ചയെത്തും
cancel

ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കയ൪മേഖലയെ ഉൾപ്പെടുത്താനുള്ള സാധ്യത പഠിക്കാൻ കേന്ദ്രസംഘം തിങ്കളാഴ്ച കേരളത്തിലെത്തും. കയ൪മേഖല അഭിമുഖീകരിക്കുന്ന തൊണ്ടിൻെറ ദൗ൪ലഭ്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എത്രമാത്രം സഹായം ചെയ്യാൻ കഴിയുമെന്ന് പഠിക്കുകയാണ് ലക്ഷ്യം. തൊണ്ടുസംഭരണത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം നേരത്തേ സംസ്ഥാന സ൪ക്കാ൪ കേന്ദ്രത്തിൻെറ ശ്രദ്ധയിൽപെടുത്തിയിരുന്നു. 21 മുതൽ 24 വരെ വിവിധ സ്ഥലങ്ങൾ കേന്ദ്രസംഘം സന്ദ൪ശിക്കുമെന്ന് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാൽ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകന യോഗത്തിൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽസമയം രാവിലെ ഒമ്പതുമുതൽ വൈകുന്നേരം നാലുവരെയാക്കാൻ സംസ്ഥാന സ൪ക്കാറിന് ശിപാ൪ശ നൽകാൻ യോഗം തീരുമാനിച്ചു. ഏഴുമണിക്കൂ൪ ജോലിയെന്ന നിബന്ധനയുടെ അടിസ്ഥാനത്തിൽ തൊഴിൽസമയം നിജപ്പെടുത്താൻ സംസ്ഥാന സ൪ക്കാറിന് കേന്ദ്രം പൂ൪ണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ സോഷ്യൽ ഓഡിറ്റ് നടത്തും. പദ്ധതിയിലൂടെ കുളങ്ങൾ നവീകരിച്ചത് വിലയിരുത്താൻ കഞ്ഞിക്കുഴി ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് ഡി. പ്രിയേഷ്കുമാ൪, തണ്ണീ൪മുക്കം പഞ്ചായത്ത് പ്രസിഡൻറ് പത്മാവതിയമ്മ, ഗാന്ധി ഗ്രാമസേവാകേന്ദ്രം സെക്രട്ടറി കെ.ജി. ജഗദീശൻ, ഉദ്യോഗസ്ഥ൪ എന്നിവ൪ അംഗങ്ങളായ സമിതിയെ നിയോഗിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വൃത്തിയാക്കുന്ന കുളങ്ങൾ കയ൪ഭൂവസ്ത്രവും മറ്റും ഉപയോഗിച്ച് സംരക്ഷിക്കാൻ പഞ്ചായത്തുകൾ പദ്ധതി തയാറാക്കണം. തൊഴിലുറപ്പ് കൂലി 200 രൂപയായി വ൪ധിപ്പിക്കാൻ നടപടി പുരോഗമിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 2012-’13 വ൪ഷത്തിൽ 134 കോടിയുടെ ലേബ൪ ബജറ്റാണ് തയാറാക്കിയത്. തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി നൽകുന്നതിൽ കേന്ദ്രസ൪ക്കാ൪ വീഴ്ച വരുത്തിയിട്ടില്ല. പഞ്ചായത്തുകൾ തൊഴിലുറപ്പ് പദ്ധതിപ്പണം ചെലവഴിച്ചത് സംബന്ധിച്ച വിവരങ്ങളും രേഖകളും മാനേജ്മെൻറ് ഇൻഫ൪മേഷൻ സംവിധാനത്തിൽ (എം.ഐ.എസ്) കൃത്യമായി സമ൪പ്പിച്ചാൽ പണം ലഭിക്കും. പഞ്ചായത്തുകൾ ഇക്കാര്യം ശ്രദ്ധിക്കണം. എം.ഐ.എസ് സമ൪പ്പിക്കാൻ കാലതാമസമെടുക്കുന്നത് പരിശോധിക്കാൻ മന്ത്രി ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി.
ദാരിദ്രരേഖക്ക് താഴെയുള്ള കുടുംബങ്ങളുടെ ഭവന നി൪മാണ പദ്ധതിയായ ഇന്ദിരാ ആവാസ് യോജന പദ്ധതിയുടെ വിഹിതം വ൪ധിപ്പിക്കാൻ കേന്ദ്രസ൪ക്കാറിനോട് ആവശ്യപ്പെടും. പദ്ധതിപ്രകാരം വായ്പ എടുക്കുന്നവരോട് സ൪ക്കാ൪ നി൪ദേശം ലംഘിച്ച് ബാങ്കുകൾ വസ്തു ഈടായി ആവശ്യപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനാൽ ഇതുസംബന്ധിച്ച റിപ്പോ൪ട്ട് സമ൪പ്പിക്കാൻ മന്ത്രി ലീഡ് ബാങ്ക് മാനേജരോട് ആവശ്യപ്പെട്ടു. ആലപ്പുഴ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂ൪ത്തിയാക്കും. ഇതുവരെ 42 കോടി ചെലവഴിച്ചു.
ദേശീയ വാ൪ധക്യകാല പെൻഷന് അപേക്ഷിക്കുന്നവ൪ പ്രായം തെളിയിക്കാൻ സ്കൂൾ സ൪ട്ടിഫിക്കറ്റോ മെഡിക്കൽ സ൪ട്ടിഫിക്കറ്റോ സമ൪പ്പിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്തുകളുടെ പരാതികൾ പരിഹരിക്കാനും പൊട്ടിയ പൈപ്പുകൾ നന്നാക്കാനും ജല വകുപ്പ് ഉദ്യോഗസ്ഥരോട് മന്ത്രി നി൪ദേശിച്ചു.
എ.ഡി.എം കെ.പി. തമ്പി, പി.എം.ജി.എസ്.വൈ ജോയൻറ് ഡെവലപ്മെൻറ് കമീഷണ൪ ബി.എസ്. തിരുമേനി, ഡി. രാജേഷ്, എം.ജി.എൻ.ആ൪.ഇ.ജി.എസ് ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റ൪ വിജയകുമാ൪, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ട൪ വനജകുമാരി, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story