കുമ്പളങ്ങിയില്‍ റോഡുകളുടെ പുനര്‍നിര്‍മാണം തുടങ്ങി
text_fieldsപള്ളുരുത്തി: പൊട്ടിപ്പൊളിഞ്ഞ കുമ്പളങ്ങി പഞ്ചായത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. കനത്ത പൊലീസ് സുരക്ഷയോടെയാണ് ശനിയാഴ്ച ജോലികൾ തുടങ്ങിയത്. കഴിഞ്ഞ ദിവസം റോഡ് പണിക്കായി എത്തിയ കരാറുകാരനെയും ജോലിക്കാരെയും നാട്ടുകാ൪ തടഞ്ഞിരുന്നു. റോഡിലെ വെള്ളം നിറഞ്ഞ കുഴികൾ അടച്ച് തൽക്കാലം തടിതപ്പാനായിരുന്നു പഞ്ചായത്ത് അധികാരികളുടെ തന്ത്രമാണെന്നാരോപിച്ചാണ് നാട്ടുകാ൪ ജോലി തടഞ്ഞത്. ഈ പശ്ചാത്തലത്തിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃത൪ ആവശ്യപ്പെട്ടതനുസരിച്ച് റോഡ് പണിക്ക് പൊലീസ് സുരക്ഷ ഏ൪പ്പെടുത്തിയത്.
വ്യാഴാഴ്ച പഞ്ചായത്ത് പ്രസിഡൻറ് ഉഷാ പ്രദീപിൻെറ നേതൃത്വത്തിൽ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചിരുന്നു. ഇതിനെ തുട൪ന്ന് വെള്ളിയാഴ്ച റോഡ് പണി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. പിന്നീട് പഞ്ചായത്ത് പ്രസിഡൻറ് ഉഷാ പ്രഭുവിൻെറ നേതൃത്വത്തിൽ അസി. എൻജിനീയറെ ഘെരാവോ ചെയ്തിരുന്നു. ഇതിനെ തുട൪ന്നാണ് റോഡുപണി ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
