Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightവികസന ഭീകരതക്കെതിരെ കല...

വികസന ഭീകരതക്കെതിരെ കല കൊണ്ടൊരു കലാപം

text_fields
bookmark_border
വികസന ഭീകരതക്കെതിരെ കല കൊണ്ടൊരു കലാപം
cancel

കോട്ടക്കൽ: പൊതുവഴികൾ നഷ്ടപ്പെടുത്തുകയും ആളുകളെ പെരുവഴിയിലാക്കുകയും ചെയ്യുന്ന വികസന ഭീകരതക്കെതിരെ കല കൊണ്ടൊരു കലാപം. അതാണ് ‘പെരുവഴിയുടെ കഥ’. ദേശീയപാതാ വികസനത്തിൻെറ പശ്ചാത്തലത്തിലാണ് സി.കെ. ശിവദാസനും സംഘവും തെരുവ് നാടകം അവതരിപ്പിക്കുന്നത്. ആറിരട്ടിയോളം വില നൽകാമെന്ന് പറഞ്ഞ് ഭൂമിയും കച്ചവട സ്ഥാപനങ്ങളും കൈക്കലാക്കുന്ന ബി.ഒ.ടി കമ്പനിക്കാ൪ തുച്ഛവിലപോലും നൽകാതെ ഇരകളെ വഞ്ചിക്കുന്നു. ഇതിന് കുട പിടിക്കുന്ന സ൪ക്കാറിനെതിരെയും കൂരമ്പുകളെയ്യുന്നുണ്ട് ‘പെരുവഴിയുടെ കഥ’ എന്ന തെരുവ് നാടകം.
പ്രദീപ് കായംകുളമാണ് രചനയും സംവിധാനവും നി൪വഹിച്ചിരിക്കുന്നത്. എൻ.എച്ച് ആക്ഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ടോൾ വിരുദ്ധ പ്രചാരണ ജാഥയുടെ ഭാഗമായാണ് തെരുവ് നാടക സംഘം ജില്ലയിലെത്തിയത്. കഴിഞ്ഞ ദിവസം ജില്ലയിലെ എട്ട് കേന്ദ്രങ്ങളിൽ സംഘം നാടകമവതരിപ്പിച്ചു.
ജാഥാ ക്യാപ്റ്റൻ ഇ.വി. മുഹമ്മദലി, ടി.കെ. സുധീ൪കുമാ൪, ഹാഷിം ചേന്നംപള്ളി, സി.കെ. ശിവദാസൻ, വി.പി. ഉസ്മാൻ ഹാജി, അബുലൈ്ളസ് തേഞ്ഞിപ്പലം, ഇഖ്ബാൽ പുത്തനത്താണി എന്നിവ൪ സംസാരിച്ചു. 16ന് കാസ൪കോട്ട് ആരംഭിച്ച ജാഥ 22ന് പാലിയേക്കരയിലെ ടോൾ ബൂത്തിൽ സമാപിക്കും. 22ന് പാലിയേക്കരയിൽ ടോൾ ഏ൪പ്പെടുത്തിയതിൻെറയും നൂറാം ദിനം കൂടിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story