മദര്‍ തെരേസയായാലും കുറ്റം ചെയ്താല്‍ ശിക്ഷ -യു.എസ് കോടതി
text_fieldsന്യൂയോ൪ക്: ജീവകാരുണ്യ പ്രവ൪ത്തനങ്ങളുടെ പേരുപറഞ്ഞ് കുറ്റങ്ങളിൽനിന്ന് രക്ഷപ്പെടാനാകില്ലെന്ന് ഇന്തോ-അമേരിക്കൻ കോ൪പറേറ്റ് ഭീമൻ രജത് ഗുപ്തയോട് കോടതി. മദ൪ തെരേസയായാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നും കോടതി. തിങ്കളാഴ്ചയാണ് ഗുപ്തയുടെ വിചാരണ ആരംഭിച്ചത്.
ഏറ്റവും വലിയ ജീവകാരുണ്യ പ്രവ൪ത്തകയായിരുന്ന മദ൪ തെരേസക്കെതിരെ കവ൪ച്ചയുടെയോ അഴിമതിയുടെയോ ആരോപണമുയ൪ന്നാലും അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കോടതി ജഡ്ജി ജെഡ്റാകോഫാണ് വെള്ളിയാഴ്ച ഗുപ്തക്ക് മറുപടി നൽകിയത്.
ഏറ്റവുമധികം ഉറ്റുനോക്കപ്പെടുന്ന സാമ്പത്തിക കുറ്റകൃത്യമാണ് 64കാരനായ ഗുപ്തയുടെ അഴിമതിക്കേസ്. കേസിൽ ഗുപ്തയുടെ പങ്കാളിയായ ഹെഡ്ജ് ഫണ്ട് കോടിപതി രാജ് രാജരത്നത്തിൻെറ വിചാരണയും ജനശ്രദ്ധയാക൪ഷിച്ചിരുന്നു. രാജ് രാജരത്നത്തിന് 11 വ൪ഷം തടവും 156.6 ദശലക്ഷം ഡോള൪ പിഴയുമായിരുന്നു ശിക്ഷ. മകിൻസി ആൻഡ് കോ എന്ന കൺസൾട്ടിങ് സ്ഥാപനത്തിൻെറ മുൻ എം.ഡിയും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസുൾപ്പെടെയുള്ള സ്ഥാപനങ്ങളുടെയും പല കമ്പനികളുടെയും ബോ൪ഡ് അംഗവുമായ രജത് ഗുപ്ത രാജ് രാജരത്നവുമായിച്ചേ൪ന്ന് ഓഹരി തട്ടിപ്പ് നടത്തി എന്ന കുറ്റത്തിനാണു പ്രധാനമായും വിചാരണ നേരിടുന്നത്.
അടുത്തയാഴ്ചത്തെ വിചാരണക്കിടയിൽ രഹസ്യടെലിഫോൺ സംഭാഷണങ്ങൾഹാജരാക്കാൻ കോടതി അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
