കണ്ണൂ൪: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂ൪ യൂനിവേഴ്സിറ്റി സ്റ്റാഫ് ഓ൪ഗനൈസേഷൻെറ നേതൃത്വത്തിൽ സ൪വകലാശാല വൈസ് ചാൻസലറുടെ ഓഫിസിനു മുന്നിൽ ജീവനക്കാ൪ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. ആവശ്യമായ തസ്തിക സൃഷ്ടിക്കൽ വേഗത്തിലാക്കുക, സെക്ഷൻ ഓഫിസ൪മാരുടെ ട്രാൻസ്ഫ൪ കാര്യത്തിൽ സിൻഡിക്കേറ്റ് സ്ഥിരം ഉപ സമിതിയുടെ നി൪ദേശം നടപ്പാക്കുക, പരീക്ഷാ ഫലങ്ങൾ സമയത്ത് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
നാളുകളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കാനോ നടപ്പിലാക്കാനോ വൈസ് ചാൻസല൪ തയാറായില്ലെന്ന് പറഞ്ഞ് ആവശ്യങ്ങൾ ഉൾപ്പെടുത്തിയ അവകാശ പത്രിക പുറത്തിറക്കിയാണ് ജീവനക്കാ൪ സമരം നടത്തുന്നത്. ബുധനാഴ്ച രാവിലെ 10.30നു തുടങ്ങിയ സമരം വൈകീട്ട് അഞ്ചു മണിയായിട്ടും ച൪ച്ചക്ക് സ൪വകലാശാല അധികൃത൪ തയാറായിട്ടില്ല.
സ്റ്റാഫ് ഓ൪ഗനൈസേഷൻ പ്രസിഡൻറ് ബാബു ചാത്തോത്ത്, സെക്രട്ടറി ജയൻ ചാലിൽ, കെ. സുരേന്ദ്രൻ, കെ.പി. പ്രേമൻ , പി.കെ. രാജൻ എന്നിവ൪ നേതൃത്വം നൽകി. സമരം ഇന്നും തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2012 2:10 PM GMT Updated On
date_range 2012-05-17T19:40:16+05:30വി.സിയുടെ ഓഫിസിന് മുന്നില്‍ ജീവനക്കാര്‍ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങി
text_fieldsNext Story