ദുബൈ: മലബാറിലെ വ്യാവസായിക, വിനോദ സഞ്ചാര മേഖലകളിൽ പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനുള്ള ശ്രമത്തിൻെറ ഭാഗമായി ദുബൈയിൽ ദ്വിദിന പ്രദ൪ശനവും സെമിനാറും സംഘടിപ്പിക്കുന്നു. ‘നോ൪ത്ത് മലബാ൪ കോളിങ്’ എന്ന പരിപാടി ജൂൺ എട്ട്, ഒമ്പത് തീയതികളിൽ ശൈഖ് സായിദ് റോഡിലെ ക്രൗൺ പ്ളാസ ഹോട്ടലിലാണ് നടക്കുക. കണ്ണൂ൪ ജില്ലാ പ്രവാസി കൂട്ടായ്മയായ വെയ്ക്ക്, നോ൪ത്ത് മലബാ൪ ചേംബ൪ ഓഫ് കൊമേഴ്സ് എന്നിവയാണ് സംഘാടക൪. മലബാറിൻെറ സമഗ്രവികസനത്തിലേക്ക് പ്രവാസികളുടെ ഭാഗത്തു നിന്നുള്ള ആദ്യ ചുവടാണിതെന്ന് വെയ്ക്ക് പ്രസിഡൻറും സംഘാടകസമിതി ചെയ൪മാനുമായ അബ്ദുൽ ഖാദ൪ പനക്കാട്ട്, ജനറൽ സെക്രട്ടറി ടി.പി.സുധീഷ് എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, പ്രവാസി മന്ത്രി കെ.സി.ജോസഫ്, ടൂറിസം മന്ത്രി എ.പി.അനിൽകുമാ൪, കൃഷി മന്ത്രി കെ.പി.മോഹനൻ, കണ്ണൂ൪ എം.പി. കെ. സുധാകരൻ എന്നിവ൪ പങ്കാളിത്തം ഉറപ്പ് നൽകിയിട്ടുണ്ട്. കേരളത്തിലെ പ്രമുഖ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങൾ പങ്കെടുക്കും. നി൪ദിഷ്ട കണ്ണൂ൪ രാജ്യാന്തര വിമാനത്താവളം, അഴീക്കൽ തുറമുഖം എന്നിവ യാഥാ൪ഥ്യമാകുന്നതോടെ ഉത്തര മലബാറിൽ വൻ വികസന സാധ്യതകൾ തെളിയുകയാണ്. മലബാറിൻെറ സാംസ്കാരിക, സാമൂഹിക, വ്യാവസായിക ചരിത്രമടങ്ങുന്നതും നിക്ഷേപ സാധ്യതകൾ പ്രതിപാദിക്കുന്നതുമായ സുവനീറും പ്രസിദ്ധീകരിക്കും.
അബ്ദുൽഖാദ൪ പനക്കാട് ചെയ൪മാനും ടി.പി.സുധീഷ് ജോയൻറ് കൺവീനറുമായ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. നോ൪ത്ത് മലബാ൪ ചേംബ൪ ഭാരവാഹികളായ വിനോദ് നാരായണൻ, സി.ജയചന്ദ്രൻ, സി.വി.ദീപക് എന്നിവരും നേതൃത്വം നൽകുന്നു. അഡ്വ. ടി.കെ.ഹാഷിക്, കെ.പി.മസൂദ്, പി.പി.ഷമീം, എ.പി.ജയസേനൻ, കെ.പി.നൂറുദ്ദീൻ, ഇ.ടി. പ്രകാശ് എന്നിവ൪ കൺവീന൪മാരായി വിവിധ ഉപസമിതികളും പ്രവ൪ത്തിക്കുന്നു. പ്രത്യേക പതിപ്പിൻെറ ചീഫ് എഡിറ്റ൪ കെ.എം.അബ്ബാസാണ്.
അഗ്രോണമി ഫാംസ് ഇന്ത്യ മാ൪ക്കറ്റിങ് മാനേജ൪ സുജിത് ജോ൪ജ്, ആൽഫ വൺ ബിൽഡേഴ്സ് അഡ്മിനിസ്ട്രേഷൻ മാനേജ൪ കെ.പി.അഷറഫ്, ഭഗവതി ഗ്രൂപ്പ് ഓഫ് കമ്പനീസ് എം.ഡി കെ.പി. സനത് നായ൪, കെ.വി.ആ൪. ഗ്രൂപ്പ് മാ൪ക്കറ്റിങ് മാനേജ൪ സുനീത് റാം പാറയിൽ, പോപ്പുല൪ ഓട്ടോ പാ൪ട്സ് ഡയറക്ട൪ ഷിബു ആ൪. ബാലൻ എന്നിവരും വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2012 11:38 AM GMT Updated On
date_range 2012-05-17T17:08:34+05:30മലബാറിന്‍െറ വികസനം: ദുബൈയില്‍ ദ്വിദിന പ്രദര്‍ശനവും സെമിനാറും
text_fieldsNext Story