തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി പച്ചക്കറി വില കുതിക്കുന്നു. കഴിഞ്ഞദിവസത്തേക്കാൾ വ൪ധിച്ചതോടെ പലതിനും തീവിലയായി. തലസ്ഥാനത്തെ പ്രധാന പച്ചക്കറിമാ൪ക്കറ്റായ ചാലയിൽ തിങ്കളാഴ്ച മിക്കയിനങ്ങൾക്കും വില കൂടി. വെള്ളരിക്ക-20, കാരറ്റ്-50, ബീറ്റ്റൂട്ട്-40, കാബേജ്-34, ബീൻസ്-80, വെള്ളരി-24, പടവലം-40, തക്കാളി-30, അമരക്ക-20, ചീര ഒരുകെട്ട്-300, ഇഞ്ചി-40, ഉരുളക്കിഴങ്ങ്-30 എന്നിങ്ങനെയായിരുന്നു തിങ്കളാഴ്ചത്തെ ചില്ലറ വ്യാപാര വില. മൊത്തക്കച്ചവടത്തേക്കാൾ ഇരട്ടിയും അതിലധികവുമാണ് ചില്ലറ വില. സവാളയുടെ വിലക്കുറവ് മാത്രമാണ് ഏക ആശ്വാസം. 14 രൂപയാണ് സവാളയുടെ തിങ്കളാഴ്ച വില. തമിഴ്നാട്ടിൽ ചൂട് കൂടിയതും ഗതാഗതച്ചെലവ് വ൪ധിച്ചതുമാണ് പച്ചക്കറികൾക്ക് തീവിലയ്ക്ക് കാരണമായതെന്ന് വ്യാപാരികൾ പറഞ്ഞു.
ഒരാഴ്ചക്കുള്ളിൽ ബീൻസിൻെറ വിലയിൽ 50 രൂപയിലധികം വ൪ധനയാണുണ്ടായത്. മറ്റ് പച്ചക്കറികളുടെ വിലയിൽ 10 രൂപയിലധികം വ൪ധനയും ഉണ്ടായി. 40 രൂപ വരെ വിലയുണ്ടായിരുന്ന മാതളനാരങ്ങയുടെ വില 80 രൂപയാണ്. 20 രൂപയായിരുന്ന കാരറ്റിന് 35 ഉം കഴിഞ്ഞ ആഴ്ചവരെ 15 ആയിരുന്ന കാബേജിൻെറ വിലയിലും വൻ വ൪ധനയാണ് ഉണ്ടായത്. മൊത്ത വ്യാപാരവിപണികളിൽ പച്ചക്കറിക്ക് രണ്ടു മുതൽ അഞ്ച് രൂപ വരെ വ൪ധിച്ചപ്പോൾ ചില്ലറ വിൽപനകേന്ദ്രങ്ങളിൽ പലതിനും തോന്നിയവിലയായി. വിവാഹവും മറ്റ് ആഘോഷപരിപാടികളും നടത്തുന്ന കുടുംബങ്ങളാണ് തീവിലയിൽ ഏറെ വിയ൪ക്കുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2012 2:57 PM GMT Updated On
date_range 2012-05-15T20:27:46+05:30പച്ചക്കറിക്ക് തീവില
text_fieldsNext Story