പുക്കാട്ടുപടി: പെട്രോൾ പമ്പിൽ നിന്ന് ബാങ്കിൽ അടക്കാൻ കൊണ്ടുപോയ 5,85,000 രൂപ പട്ടാപ്പകൽ ബൈക്കിലെത്തിയ യുവാക്കൾ തട്ടിപ്പറിച്ചു. പുക്കാട്ടുപടി പമ്പിൽ നിന്ന് അടുത്ത ജങ്ഷനിലുള്ള സ്റ്റേറ്റ് ബാങ്കിൽ അടക്കാൻ കൊണ്ടുപോയ പണമാണ് മാനേജ൪ കൊച്ചുണ്ണിയുടെ പക്കൽനിന്ന് കവ൪ന്നത്. തിങ്കളാഴ്ച രാവിലെ 10നാണ് സംഭവം. പമ്പിലെ ശനിയാഴ്ചയിലെയും ഞായറാഴ്ചയിലെയും കലക്ഷനായിരുന്നു.
റോഡിലൂടെ നടന്നുപോകുമ്പോൾ പിന്നിലൂടെ വന്നയാൾ ബാഗ് പിടിച്ചിരുന്ന കൈയിൽ ശക്തിയായി അടിച്ചു. നിലത്തുവീണ ബാഗെടുത്ത് കുറച്ചകലെ നി൪ത്തിയിരുന്ന ബൈക്കിൻെറ പിന്നിൽ ഓടിക്കയറി രക്ഷപ്പെട്ടു. 25 വയസ്സ് തോന്നിക്കുന്ന ഇവ൪ ഹെൽമറ്റ് ധരിച്ചാണെത്തിയത്. മാനേജ൪ ഒച്ചവെച്ചെങ്കിലും സമീപത്ത് ആരുമില്ലാതിരുന്നതിനാൽ പിടികൂടാനായില്ല. കുഞ്ചാട്ടുകര ഭാഗത്തുകൂടി അതിവേഗത്തിൽ ഒരു ബൈക്ക് പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. തടിയിട്ടപറമ്പ് പൊലീസ് സ്ഥലത്തെത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2012 2:31 PM GMT Updated On
date_range 2012-05-15T20:01:56+05:30പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം 5.85 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്തു
text_fieldsNext Story