ആപ്പിളിന്റെ ഏഴിഞ്ച് ഐ പാഡുകള്‍ ഒക്ടോബറില്‍
text_fieldsകംപ്യൂട്ട൪ വിപണി ടാബ് ലറ്റ് കംപ്യൂട്ടറുകൾ പിടിച്ചടക്കാൻ തുടങ്ങിയതോടെയാണ് പ്രമുഖ കംപ്യൂട്ട൪ നി൪മ്മാതാക്കളെല്ലാം ടാബ്ലറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്. തങ്ങളുടെ ഐ പാഡ് വിപണി എല്ലാ റെക്കോ൪ഡുകളും ഭേദിച്ച് മുന്നേറിയപ്പോഴാണ് ടാബിൽ ചില മാറ്റങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ആപ്പിൾ ചിന്തിച്ചത്. അങ്ങിനെയാണ് ഏതാനും മാസങ്ങൾക്ക് മുമ്പ് ഐ പാഡിൻെറ ഏഴ് ഇഞ്ചിലുള്ള മോഡൽ പുറത്തിറക്കുന്നതായി പ്രഖ്യാപനം വന്നത്. ആപ്പിളിൻെറ കുഞ്ഞൻ ഐ പാഡ് ഈ വ൪ഷം ഒക്ടോബറിൽ പുറത്തിറങ്ങുമെന്നാണ് ഏറ്റവും ഒടുവിലത്തെ വാ൪ത്ത.
ആപ്പിൾ പുറത്തിറക്കിയ പുതിയ 9.7 ഇഞ്ച് ഐ പാഡിൻെറ അതേ സ്ക്രീൻ റെസല്യൂഷനാണ് (2048x1536) ഏഴിഞ്ച് ഐ പാഡിലും ഉള്ളതെന്നാണ് റിപ്പോ൪ട്ട്. അതായത് റെറ്റിന ഡിസ്പ്ളേയിൽ ഇറങ്ങിയ ഐ ഫോൺ 4എസിൻെറ അതേ ഡിസ്പ്ളേ മികവ്.
കുഞ്ഞൻ ഐ പാഡിന് പ്രതീക്ഷിക്കുന്ന വില 200 മുതൽ 250 ഡോള൪ വരെയാണെന്ന് ടെക്ക് ബ്ളോഗുകൾ പറയുന്നു. അതായത് ഏകദേശം 13,500 രൂപ.
ടെക്ക് ഭീമന്മാരായ ആപ്പിൾ ചെറു ഐപാഡുകൾ പ്രഖ്യാപിച്ചപ്പോൾ തന്നെ പ്രധാന എതിരാളികളായ ഗൂഗിളും കുഞ്ഞൻ ടാബ് ലറ്റുകൾ പ്രഖ്യാച്ചിരുന്നു. പ്രമുഖ കംപ്യൂട്ട൪ നി൪മ്മതാക്കളായ അസൂസിനെ കൂട്ടുപിടിച്ചാണ് ഗൂഗിൾ ഏഴ് ഇഞ്ച് ടാബ് ലറ്റുകൾ എത്തിക്കുന്നത്. ഗൂഗിൾ-അസൂസ് ടാബുകൾക്കു പുറമെ ഈ വ൪ഷം തന്നെ പുറത്തിറങ്ങുന്ന മൈക്രോസോഫ്റ്റിൻെറ വിൻഡോസ് 8 ടാബ് ലറ്റുകളും ആപ്പിളിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
