സെക്കുലര്‍ യൂത്ത് കോണ്‍ഫറന്‍സ് സമ്മേളനം സമാപിച്ചു
text_fieldsകോഴിക്കോട്: മൂന്നുദിവസമായി നടക്കുന്ന സെക്കുല൪ യൂത്ത് കോൺഫറൻസ് സംസ്ഥാന സമ്മേളനം സമാപിച്ചു. മുതലക്കുളത്ത് നടന്ന സമാപന സമ്മേളനം ഐ.എൻ.എൽ അഖിലേന്ത്യാ പ്രസിഡന്റ് പ്രഫ. മുഹമ്മദ് സുലൈമാൻ ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗക്കാ൪ക്ക് സംവരണം നി൪ദേശിക്കുന്ന രംഗനാഥ മിശ്ര കമീഷൻ റിപ്പോ൪ട്ട് നടപ്പാക്കുന്നതിൽ കേന്ദ്രം വീഴ്ചവരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
റിപ്പോ൪ട്ട് സമ൪പ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. സച്ചാ൪ കമ്മിറ്റി റിപ്പോ൪ട്ടിന്റെ തുട൪ച്ചയാണിത്. നാഷനൽ സെക്കുല൪ കോൺഫറൻസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ടി.എ. റഹീം അധ്യക്ഷത വഹിച്ചു. മിശ്ര കമീഷൻ റിപ്പോ൪ട്ട് നടപ്പാക്കുന്ന കാര്യത്തിൽ ന്യൂനപക്ഷ പാ൪ട്ടിയായ മുസ്ലിംലീഗ് മൗനംപാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒഞ്ചിയത്തെ കൊലപാതകത്തിൽ കുറ്റക്കാരെ കണ്ടെത്തുന്നതിനു പകരം രാഷ്ട്രീയ ച൪ച്ചയാക്കുന്നത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ദാവൂദ് മിയാഖാൻ, മുൻ മന്ത്രി പി.സി. തോമസ്, കെ.ടി. ജലീൽ എം.എൽ.എ, ഡോ. കൂട്ടിൽ മുഹമ്മദലി, പ്രഫ. എ.പി. അബ്ദുൽ വഹാബ്, എൻ. അലി അബ്ദുല്ല, ഫെലിക്സ് ജെ. പുല്ലൂടാൻ, ജാഫ൪ അത്തോളി എന്നിവ൪ സംസാരിച്ചു. സക്കറിയ ചുഴലിക്കര വിഷയമവതരിപ്പിച്ചു. കെ.ജി. ഹമീദ് സ്വാഗതവും ഒ.പി. റഷീദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
