മിന്നലില്‍ നിരവധി പേര്‍ക്ക് പരിക്ക്
text_fieldsകാഞ്ഞങ്ങാട്: വെള്ളിയാഴ്ച രാത്രിയുണ്ടായ മിന്നലിൽ നിരവധി പേ൪ക്ക് പരിക്കേറ്റു. വീടുകൾക്ക് കേടുപാട് സംഭവിച്ചു. അമ്പലത്തറയിൽ മിന്നലേറ്റ് ദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. അമ്പലത്തറ കുളിയൻമരത്തിന് സമീപത്തെ കൃഷ്ണൻ (58), ഭാര്യ നാരായണി (49) എന്നിവ൪ക്കാണ് പൊള്ളലേറ്റത്.
ചായ്യോത്ത് ഗവ. ഹയ൪സെക്കൻഡറി സ്കൂളിലെ അധ്യാപകൻ ബിരിക്കുളം സ്വദേശി അനൂപിനും മിന്നലിൽ ഷോക്കേറ്റു. കൊവ്വൽപള്ളി കല്ലൻചിറയിലെ അബ്ദുൽഅസീസിൻെറ വീട് വിണ്ടുകീറി. വീട്ടുപകരണങ്ങൾ നശിച്ചു. കേളോത്തെ നാരായണൻ, പൊള്ളക്കട ഉപ്പാട്ടികുഴിയിൽ നന്ദിനി എന്നിവരുടെ വീടുകൾക്കും മിന്നലിൽ കേടുപാട് പറ്റി. വെള്ളരിക്കുണ്ട് പരപ്പച്ചാലിലെ ശ്രീധരൻ-ജയ ദമ്പതികളുടെ മകൻ വിഷ്ണുവിനും (16) ഷോക്കേറ്റു. കേളോത്തെ നാരായണൻെറ വീടിനും മിന്നലേറ്റു. വീട്ടിലെ ഫ൪ണിച്ചറുകൾ നശിച്ചു. മാവുങ്കാൽ അടുക്കത്തിലെ രുക്മിണിയുടെ വീട്ടുവളപ്പിലെ കുളം ഇടിഞ്ഞ് തക൪ന്നു.
അജാനൂ൪: വേനൽമഴയിലും മിന്നലിലും ചേറ്റുകുണ്ട്, കീക്കാനം പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ചേറ്റുകുണ്ടിലെ ദാവൂദ് മൊഹല്ലയിലെ ശറഫുദ്ദീൻെറ വീടിന് മിന്നലേറ്റ് വയറിങ്ങുകളും വീട്ടുപകരണങ്ങും കത്തിനശിച്ചു. വീട്ടുവളപ്പിലെ മൂന്ന് തെങ്ങുകൾ നശിച്ചു. ചേറ്റുകുണ്ടിലെ ഹസൈനാ൪ ഹാജിയുടെ വീട്ടുപകരണങ്ങൾക്കും കേടുപാട്പറ്റി. മരക്കൊമ്പുകൾ പൊട്ടീവീണ് പ്രദേശത്തെ വൈദ്യുതിബന്ധം തകരാറിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
