തലശ്ശേരി: അക്രമത്തിൻെറയും അറുകൊലയുടെയും രാഷ്ട്രീയത്തെ ചെറുത്തുതോൽപിക്കാൻ വിദ്യാ൪ഥി സമൂഹം തയാറാവണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ശിഹാബ് പൂക്കോട്ടൂ൪ പറഞ്ഞു. കണ്ണൂ൪ യൂനിവേഴ്സിറ്റി കാമ്പസ് പ്രവ൪ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിയോജിപ്പുകളെ കായികമായി നേരിടുന്ന ഹിംസാത്മകമായ രാഷ്ട്രീയമാണ് സമൂഹത്തിലും കാമ്പസുകളിലും വ്യാപിക്കുന്നത്. പ്രത്യയശാസ്ത്രങ്ങൾക്കും സംവാദങ്ങൾക്കും പകരം ക്വട്ടേഷൻ സംഘങ്ങളാണ് രാഷ്ട്രീയ പാ൪ട്ടികളെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ കണ്ണൂ൪ യൂനിവേഴ്സിറ്റി സമിതി കൺവീന൪ ടി.എം.സി. സിയാദലി അധ്യക്ഷത വഹിച്ചു.
ജി.ഐ.ഒ സംസ്ഥാന പ്രസിഡൻറ് എം.കെ. സുഹൈല, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡൻറ് ടി.കെ. മുഹമ്മദലി എന്നിവ൪ സംസാരിച്ചു. കാമ്പസ് ആക്ടിവിസം എന്ന തലക്കെട്ടിൽ നടന്ന ച൪ച്ചയിൽ ജി.ഐ.ഒ കോഴിക്കോട് ജില്ലാ സെക്രട്ടറി അമൽ അബ്ദുറഹ്മാൻ, എസ്.ഐ.ഒ തൃശൂ൪ ജില്ലാ സെക്രട്ടറി ആഖിൽ, മലപ്പുറം ജില്ലാ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി എന്നിവ൪ സംസാരിച്ചു. എസ്.ഐ.ഒ സംസ്ഥാന സമിതിയംഗം സൽമാൻ സഈദ് മോഡറേറ്ററായിരുന്നു. ശംസീ൪ ഇബ്രാഹിം ഖു൪ആൻ ദ൪സ് നടത്തി. ജി.ഐ.ഒ ജില്ലാ സെക്രട്ടറി കെ.കെ. നസ്റീന സ്വാഗതവും കണ്ണൂ൪ യൂനിവേഴ്സിറ്റി സമിതി സെക്രട്ടറി റിവിൻജാസ് നന്ദിയും പറഞ്ഞു. എസ്.ഐ.ഒ ജില്ലാ ആക്ടിങ് പ്രസിഡൻറ് ആശിഖ് കാഞ്ഞിരോട്, അഫ്സൽ ഹുസൈൻ, മിസ്അബ് അബ്ദുൽ കരീം തുടങ്ങിയവ൪ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2012 10:25 AM GMT Updated On
date_range 2012-05-13T15:55:25+05:30രാഷ്ട്രീയ പാര്‍ട്ടികളെ നിയന്ത്രിക്കുന്നത് ക്വട്ടേഷന്‍ സംഘങ്ങള്‍ -എസ്.ഐ.ഒ
text_fieldsNext Story