തലശ്ശേരി: പാലിശ്ശേരി അരയാൽത്തറമ്പ് വീട്ടിലെ ഇത്തിരിപ്പോന്ന മുറ്റത്ത് 180ഓളം മരങ്ങളെ നട്ടുനനച്ച് ‘ചെറുതാക്കുകയാണ്’ മുഹമ്മദ് ഷബീ൪. മരങ്ങളെ നിരന്തരം പരിചരിച്ച് കുഞ്ഞൻമാരാക്കി മാറ്റുന്ന ബോൺസായി രീതി കഴിഞ്ഞ 17 വ൪ഷമായി മുഹമ്മദ് ഷബീറിന് ഹരം പകരുന്നു. വീട്ടിനടുത്ത· മതിലിനിടയിൽ ഞെരിഞ്ഞമ൪ന്ന് വളരുന്ന ആൽമരത്തെ· ചെടിച്ചട്ടിയിൽ പറിച്ചുനട്ടാണ് ഇദ്ദേഹം തൻെറ ബോൺസായി ശേഖരത്തിന് തുടക്കമിട്ടത്. ഇപ്പോൾ വീട്ടിലെ മുറ്റവും തൊടികളും ബോൺസായി ചെടികളാൽ സമൃദ്ധമാണ്.
എട്ട് വയസ്സുള്ള മഹാഗണിയും വിവിധ പ്രായത്തിലുള്ള ആൽമര വ൪ഗത്തിലെ ഫൈക്കസും കുഞ്ഞൻവൃക്ഷങ്ങളുടെ ശേഖരത്തിൽപെടും. ഇവയെല്ലാം ഷബീ൪ നട്ടുനനച്ച് വള൪ത്തി ചെറുതാക്കിയ മരങ്ങളാണെന്നതാണ് ഏറെ ശ്രദ്ധേയം. അലങ്കാരച്ചെടികളായ ആൽമര വ൪ഗത്തിലെ ഫൈക്കസാണ് ശേഖരത്തിലെ ഏറെ ആക൪ഷക ഇനം. പച്ച, കറുപ്പ്, സ്വ൪ണനിറത്തിലുള്ള ഇലകളോടു കൂടിയ ഗോൾഡൻ ഫൈക്കസ് എന്നിവ ഷബീറിൻെറ വീട്ടുമുറ്റത്ത് ആരെയും ഏറെ സമയം ആക൪ഷിച്ചുനി൪ത്തും.
കുഞ്ഞൻമാരുടെ കൂട്ടത്തിലെ മാവ് രണ്ടുതവണ കായ്ച്ച് മാങ്ങ പറിച്ച ഷബീ൪, ഇപ്പോൾ ഉറുമാമ്പഴം പാകമാകാനുള്ള കാത്തിരിപ്പിലാണ്. സപ്പോട്ട, നെല്ലിക്ക, അഡീനിയ, യൂഫോ൪ബിയ, കള്ളിമുൾച്ചെടി, ട്രയാംഗിൾ ഫൈക്കസ്, മഞ്ചാടി, വാക, മരമുല്ല, പ്ളം, റംബൂട്ടാൻ ഇങ്ങനെ നീളുകയാണ് ഇത്തിരിക്കുഞ്ഞന്മാരുടെ പട്ടിക.
ഇറിഗേഷൻ വകുപ്പിൽ ഹയ൪ഗ്രേഡ് ക്ള൪ക്കായി ജോലി ചെയ്യുന്ന ഷബീറിന് പതിനഞ്ചാം വയസ്സിലാണ് ബോൺസായി പ്രണയം തുടങ്ങിയത്. വേപ്പ്, കറുവപ്പട്ട, കുടംപുളി, ബട്ട൪ഫ്രൂട്ട്, ചാമ്പ, പൊൻചെമ്പകം, കസ്തൂരി മുല്ല, പനിക്കൂ൪ക്ക, ബോഗൻബില്ല, റെയിൻട്രീ എന്നിങ്ങനെ സുഗന്ധം നിറഞ്ഞതും ഔധ സമൃദ്ധവുമായ വൃക്ഷങ്ങളാൽ വീട്ടുപറമ്പ് സസ്യശേഖരമാക്കുന്നത് ഇദ്ദേഹം തനിച്ചാണ്.
ശാസ്ത്രീയ പരിശീലനമോ നി൪ദേശങ്ങളോ ഇല്ലാതെ വിനോദത്തിന് തുടങ്ങിയ ബോൺസായി ചെടി ശേഖരത്തിലെ ഒരെണ്ണം പോലും വിൽക്കാൻ കുഞ്ഞന്മാരുടെ ഈ കൂട്ടുകാരൻ തയാറല്ല. പുസ്തകങ്ങൾ വഴിയും ഇൻറ൪നെറ്റ് വഴിയും അറിവ് സമ്പാദിച്ചാണ് ബോൺസായി പരിപാലനം നടത്തുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2012 10:24 AM GMT Updated On
date_range 2012-05-13T15:54:31+05:30ഇത്തിരിക്കുഞ്ഞന്മാരുടെ കൂട്ടുകാരനായി ഷബീര്‍
text_fieldsNext Story