ചക്കരക്കല്ല്: ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് നിവാസികൾക്ക് വീണ്ടും കുടിവെള്ളം മുടങ്ങി. കുടിവെള്ളത്തിനായി നാട്ടുകാ൪ നെട്ടോട്ടത്തിൽ. വെള്ളം പമ്പുചെയ്യുന്ന മോട്ടോറിൻെറ വാൾവ് തകരാറിലായതാണ് കുടിവെള്ളം മുടങ്ങാൻ കാരണം. സംവിധാനം തകരാറിലായിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും ഒരു നടപടിയുമില്ലെന്നും നഗരസഭയുടെ മാലിന്യം തള്ളലിനെതിരെ സമരം ചെയ്യുന്ന പ്രദേശവാസികളോട് അധികൃതരുടെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടിയാണിതെന്നും സമരസമിതി മെംബ൪മാരായ മധു ചേലോറയും അബൂബക്ക൪ ഹാജിയും പറഞ്ഞു.
അതേസമയം, മാലിന്യം തള്ളലിനെതിരെ പ്രദേശവാസികളുടെ സമരം 138 ദിവസം പിന്നിടുകയാണ്. ഇതിനിടയിൽ പലതവണ സമരത്തെ പ്രകോപനപരമായി നേരിട്ടതും പൊലീസ് അകമ്പടിയിൽ ബലമായി മാലിന്യം തള്ളിയതും സംഘ൪ഷത്തിനിടയാക്കിയിരുന്നു. അതിനിടയിൽ ചേലോറയിൽ മാലിന്യ സംസ്കരണത്തിന് പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനത്തെക്കുറിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.
അധികൃത൪ തങ്ങളെ ച൪ച്ചക്കു വിളിക്കുകയോ കൂടിയാലോചന നടത്തുകയോ ചെയ്തിട്ടില്ല. ഇത് നാട്ടുകാരെ വഞ്ചിക്കാനുള്ള ഏ൪പ്പാടാണെന്നും ഇവ൪ ആരോപിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2012 10:23 AM GMT Updated On
date_range 2012-05-13T15:53:38+05:30ചേലോറയില്‍ വീണ്ടും കുടിവെള്ള വിതരണം മുടങ്ങി; നാട്ടുകാര്‍ നെട്ടോട്ടത്തില്‍
text_fieldsNext Story