ബി.ജെ.പിയും ഭൂസമരത്തിന്; രണ്ടിടങ്ങളില്‍ സമരം തുടങ്ങി
text_fieldsകൽപറ്റ: സി.പി.എമ്മിനും സി.പി.ഐക്കും പിന്നാലെ ബി.ജെ.പിയും ജില്ലയിൽ ഭൂസമരത്തിന്. പാ൪ട്ടിയുടെ പോഷക സംഘടനയായ കേരള ആദിവാസി സംഘത്തിൻെറ നേതൃത്വത്തിൽ രണ്ടിടങ്ങളിൽ ആദിവാസികൾ കൈയേറി.
മേപ്പാടി പക്കാളിപ്പള്ളം, തവിഞ്ഞാൽ ഇടിക്കര എന്നിവിടങ്ങളിലെ നിക്ഷിപ്ത വനഭൂമിയിലാണ് സമരം തുടങ്ങിയത്. പക്കാളിപ്പള്ളത്ത് ഏഴ് പഞ്ചായത്തുകളിലെ ഭൂരഹിതരായ 138 ആദിവാസി കുടുംബങ്ങളും, ഇടിക്കരയിൽ 30 കുടുംബങ്ങളുമാണ് സമരം നടത്തുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് കെ. സദാനന്ദൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
മാറി മാറി കേരളം ഭരിക്കുന്ന ഇടതുമുന്നണികൾക്കും ആദിവാസികളുടെ പേരിൽ സമരം നടത്താൻ ധാ൪മിക അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു. വനാവകാശ നിയമം, ആദിവാസി ഭൂനയം എന്നിവ വേണ്ട രീതിയിൽ നടപ്പാക്കിയാൽ ആദിവാസികൾക്ക് ഭൂമി ലഭിക്കുമായിരുന്നു.
അധികാരം കിട്ടിയപ്പോൾ നടപടിയെടുക്കാത്തവ൪ ഇപ്പാൾ ആദിവാസി സ്നേഹം നടിക്കുകയാണ്.
വിവിധ സ൪ക്കാറുകൾ നടപടിയെടുക്കുമെന്ന് പാ൪ട്ടി പ്രതീക്ഷിച്ചതിനാലാണ് ഇത്രകാലവും ഭൂസമരത്തിന് ഇറങ്ങാതെ കാത്തിരിക്കുന്നത്. ഇനി വിഷയത്തിൽ സജീവമായി ഇടപെടും. ഭൂസമരം പാ൪ട്ടി ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി പി.ജി. ആനന്ദകുമാ൪, പി.ആ൪. വിജയൻ, നെട്ടമാനി കുഞ്ഞിരാമൻ, പാലേരി രാമൻ, കെ. ശ്രീനിവാസൻ എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
