പന്തളം റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റിയില്‍ ക്രമക്കേട്
text_fieldsപന്തളം: പന്തളം റബ൪ മാ൪ക്കറ്റിങ് സൊസൈറ്റിയിൽ ക്രമക്കേട് നടന്നതായി ഓഡിറ്റിങ് റിപ്പോ൪ട്ട്. ഓഫിസിലെ അറ്റൻഡ൪ മുഖേന ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേടാണ് വാ൪ഷിക കണക്കെടുപ്പ് റിപ്പോ൪ട്ടിൽ കണ്ടെത്തിയത്. 2011 -12 വ൪ഷത്തിലെ വാ൪ഷിക കണക്കെടുപ്പിലാണ് പതിനായിരക്കണക്കിന് റബ൪ഷീറ്റുകളും ഒട്ടുപാലും ക്രമവിരുദ്ധമായി തിരിമറി നടത്തിയതായി കണ്ടെത്തിയത്.
വ൪ഷങ്ങളായി യു.ഡി.എഫ് നിയന്ത്രണത്തിലെ സൊസൈറ്റിയുടെ ചെയ൪മാൻ കോൺഗ്രസ് ബ്ളോക് കമ്മിറ്റി പ്രസിഡൻറ് കൂടിയായ പഞ്ചായത്തംഗമാണ്. കോൺഗ്രസ് ബ്ളോക് കമ്മിറ്റി അംഗത്തിൻെറ ഭ൪ത്താവുകൂടിയായ ഈ അറ്റൻഡ൪ക്ക് ഗോഡൗണിൻെറ ചുമതലയും ആയിരുന്നു. ഒരുവ൪ഷം മുമ്പ് റബ൪ മാ൪ക്കറ്റിങ് ഉളവക്കാട് ശാഖയിൽനിന്ന് ഒരുലക്ഷം രൂപയുടെ ക്രമക്കേട് കാണിച്ചതിന് ഇയാൾക്കെതിരെ നടപടിയെടുത്തതാണ്.
അഴിമതി മറച്ചുവെക്കാനാണ് കോൺഗ്രസിലെ ഒരുവിഭാഗത്തിൻെറ നീക്കം. സംഭവം പുറത്തായതോടെ കോൺഗ്രസ് നേതൃത്വം മൗനത്തിലാണ്. വ൪ഷങ്ങളായി കോൺഗ്രസ് നേതൃത്വത്തിലുള്ള ബോ൪ഡിലെ അഴിമതി മറച്ചുവെച്ചത് പാ൪ട്ടിക്കുള്ളിലെ ഒരു വിഭാഗത്തിൻെറ എതി൪പ്പിന് കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
