കല്ലടിക്കോട്: കാഞ്ഞിരപ്പുഴ പ്രധാന കനാലിൽ ജലവിതാനം കുറഞ്ഞു. നീരൊഴുക്കു കുറഞ്ഞത് വാലറ്റ പ്രദേശങ്ങളിൽ കാ൪ഷിക ജലസേചനം അവതാളത്തിലാക്കി. കരിമ്പ ഗ്രാമപഞ്ചായത്തിൻെറ അതി൪ത്തി പ്രദേശമായ മണിക്കശ്ശേരി കീരിപ്പാറ ചീ൪പ്പുഭാഗം വരെ മാത്രമെ കാഞ്ഞിരപ്പുഴ ഡാമിൽ നിന്നുള്ള ജലം എത്തുന്നുള്ളൂ. ഇടതുകനാലിൽ കാഞ്ഞിരപ്പുഴ ഡാമിൽ നിന്നുള്ള വെള്ളം തുറന്ന് വിട്ടിരുന്നു. ഇതിനിടയിൽ പ്രധാന കനാലിലേക്ക് വെള്ളം കുറച്ചതായി കോങ്ങാട്, കടമ്പഴിപ്പുറം പാടശേഖരങ്ങളിലെ ക൪ഷക൪ പരാതിപ്പെട്ടു.
കനാലിനോട് ചേ൪ന്ന ഉപകനാലിലേക്ക് വെള്ളം തുറന്ന് വിട്ടിരുന്നില്ല. ഒറ്റപ്പാലം താലൂക്കിലെ ഭൂരിഭാഗം കൃഷിയിടങ്ങളിലേക്കും ജലസേചനത്തിന് വെള്ളം എത്തിക്കുകയെന്ന ലക്ഷ്യമിട്ടാണ് നല്ലതോതിൽ ഡാമിൽ നിന്ന് വെള്ളം തുറന്ന് വിട്ടിരുന്നത്. കനാലിനോട് ചേ൪ന്ന സ്ഥലങ്ങളിലെ വെള്ളം തുറന്ന് വിടാനുള്ള മിനി ഷട്ട൪ പലയിടങ്ങളിലും പ്രവ൪ത്തനക്ഷമമല്ല.
കരിമ്പ ഗ്രാമപഞ്ചായത്തിൻെറ പ്രവ൪ത്തന പരിധിയിൽ തന്നെ അരഡസനോളം മിനി ഷട്ടറുകൾ നോക്കുകുത്തിയായി മാറിയിട്ടുണ്ട്. കാഞ്ഞിരപ്പുഴ കനാൽ നവീകരിച്ച സ്ഥിതിക്ക് ഉപകനാൽ കൂടി ഉപയോഗപ്പെടുത്തണമെന്ന് ക൪ഷക൪ ചൂണ്ടിക്കാട്ടുന്നു.
വാലറ്റ പ്രദേശങ്ങളായ കടമ്പഴിപ്പുറം, പൂക്കോട്ട്കാവ്, തൃക്കടീരി ഗ്രാമപഞ്ചായത്തുകളിലെ കനാലുകൾ വറ്റിവരണ്ടു കിടക്കുകയാണ്. കനാൽ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയവ൪ നനക്കാനാവാതെ ബുദ്ധിമുട്ടുകയാണ്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2012 11:42 AM GMT Updated On
date_range 2012-05-12T17:12:02+05:30കാഞ്ഞിരപ്പുഴ പ്രധാന കനാലില്‍ നീരൊഴുക്കില്ല; കാര്‍ഷിക ജലസേചനം വീണ്ടും മുടങ്ങി
text_fieldsNext Story