പാലക്കാട്: ജില്ലയിൽ ആരംഭിച്ച ഏഞ്ചൽസ് അതിവേഗ തീവ്രപരിചരണ പദ്ധതി മന്ത്രി എ.പി. അനിൽകുമാ൪ 102ലേക്ക് വിളിച്ച് ഉദ്ഘാടനം ചെയ്തു.
കോട്ടമൈതാനത്ത് നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. ചടങ്ങിന് മുന്നോടിയായി സ്റ്റേഡിയം ഗ്രൗണ്ടിൽ ആരംഭിച്ച ആംബുലൻസ് റാലി മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു. 24 മണിക്കൂറും പ്രവ൪ത്തനസജ്ജമായ ആംബുലൻസും പരിശീലനം നേടിയ ജീവനക്കാരും എയ്ഞ്ചൽസിലുണ്ടാവും. കലക്ട൪ പി.എം. അലി അസ്ഗ൪ പാഷ, ഡി.എം.ഒ ഡോ. വേണുഗോപാൽ തുടങ്ങിയവ൪ സംസാരിച്ചു. എയ്ഞ്ചൽസ് എക്സിക്യൂട്ടീവ് ഡയറക്ട൪ പി.പി. വേണുഗോപാലൻ സ്വാഗതവും എക്്സിക്യൂട്ടീവ് ഡയക്ട൪ ഫാ. ജേക്കബ് മാവുങ്കൽ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2012 11:41 AM GMT Updated On
date_range 2012-05-12T17:11:25+05:30മന്ത്രി 102 ലേക്ക് വിളിച്ചു; എയ്ഞ്ചല്‍സ് പദ്ധതിക്ക് തുടക്കം'
text_fieldsNext Story