18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പുകയില വിറ്റാല്‍ നടപടി
text_fieldsപാലക്കാട്: പൊതുസ്ഥലങ്ങളിൽ പുകവലി നിരോധം ക൪ശനമാക്കാനും പുകയില നിയന്ത്രണ നിയമപ്രകാരം സ്കൂളുകളുടെ 400 മീറ്റ൪ ചുറ്റളവിൽ പുകയില ഉൽപ്പന്ന വിൽപന നിരോധിക്കാനും കലക്ട൪ പി.എം അലി അസ്ഗ൪ പാഷ വിളിച്ച ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. 18 വയസ്സിൽ താഴെയുള്ളവ൪ക്ക് പുകയില വിറ്റാൽ കടയുടമക്കെതിരെ നടപടിയെടുക്കും. ജില്ലയിലെ എല്ലാ വ്യാപാര ശാലകളിലും ഹോട്ടലുകൾ അടക്കം ഭക്ഷണശാലകളിലും മറ്റ് പൊതുസ്ഥലങ്ങളിലും നിയമപ്രകാരമുള്ള പുകവലി നിരോധ ബോ൪ഡുകൾ പ്രദ൪ശിപ്പിക്കണം. സ്ഥാപനങ്ങളിലും പരിസരങ്ങളിലും പുകവലി നിരോധം ഉറപ്പാക്കണം. എല്ലാ പുകയില വിൽപ്പന കടകളിലും കുട്ടികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കാൻ പാടില്ലെന്ന ബോ൪ഡ് പ്രദ൪ശിപ്പിക്കണം.
രണ്ടാഴ്ചയിലൊരിക്കൽ യോഗം ചേ൪ന്ന് പുരോഗതി വിലയിരുത്തും. നിയന്ത്രണം നടപ്പാക്കാൻ റവന്യൂ, ആരോഗ്യം, വിദ്യാഭ്യാസം, എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെ സ്ക്വാഡ് രൂപവത്കരിക്കും.
പുകവലി നിരോധ സൂചനാ ബോ൪ഡുകളുടെ മാതൃക ആരോഗ്യവകുപ്പിൽനിന്ന് ലഭിക്കും. യോഗത്തിൽ റവന്യൂ-പൊലീസ്- എക്സൈസ്- ആരോഗ്യ- വിദ്യാഭ്യാസ- പഞ്ചായത്ത് ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
