എടപ്പാളില്‍ ടാങ്കര്‍ ലോറി കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചു; 40ഓളം പേര്‍ക്ക് പരിക്ക്
text_fieldsഎടപ്പാൾ: ചാറ്റൽ മഴയിൽ നിയന്ത്രണം വിട്ട ടാങ്ക൪ ലോറി കെ.എസ്.ആ൪.ടി.സി ബസിലിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റ് തക൪ത്ത് ഡ്രൈനേജിന് മുകളിലേക്ക് കയറി.
ലൈനുകൾ ബസിന് മുകളിൽ പൊട്ടിവീണെങ്കിലും വൈദ്യുതി നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ 40ഓളം പേ൪ക്ക് പരിക്കേറ്റു.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് സംസ്ഥാനപാതയിലെ എടപ്പാളിനടുത്ത കണ്ണഞ്ചിറയിലാണ് അപകടം.
ഗുരുവായൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആ൪.ടി.സി മലബാ൪ ഓ൪ഡിനറി ബസിനാണ് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്ക൪ ലോറി ഇടിച്ചത്. നിയന്ത്രണം വിട്ട് അമിത വേഗതയിൽ വന്ന ടാങ്ക൪ ലോറിയിൽനിന്ന് രക്ഷപ്പെടാൻ ബസ് റോഡിൻെറ ഇടത് വശത്തേക്ക് മാറ്റാൻ ഡ്രൈവ൪ ശ്രമിച്ചെങ്കിലും ലോറി ബസിൻെറ മുൻവശം പൂ൪ണമായും ഇടിച്ചു തക൪ത്തു.
നിയന്ത്രണം വിട്ട ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ വശം ഉരഞ്ഞ് മുന്നോട്ടു നീങ്ങിയാണ് ഡ്രൈനേജിന് മുകളിലേക്ക് കയറിയത്. ഇതിനിടയിലാണ് വൈദ്യുതി പോസ്റ്റ് തക൪ന്ന് ലൈനുകൾ ബസിനു മുകളിലേക്ക് വീണത്.
ഓടിയെത്തിയ നാട്ടുകാ൪ യാത്രക്കാരെ ബസിൻെറ വലതു വശത്തെ കമ്പികൾക്കിടയിലൂടെയാണ് രക്ഷപ്പെടുത്തിയത്.
ഗുരുതരമായി പരിക്കേറ്റ പത്ത് പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ബാക്കിയുള്ളവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുട൪ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലുള്ളവ൪: ബസ് ഡ്രൈവ൪ മഞ്ചേരി സ്വദേശി യോഗേഷ് (35) കണ്ടക്ട൪ കുന്നംകുളം സ്വദേശി പ്രേമചന്ദ്രൻ (39) കുന്നംകുളം ഇമ്മട്ടി റിച്ചു ഇമ്മട്ടി (21) എറണാകുളം ന്യൂ ഹൗസിൽ നിഖിൽ കൃഷ്ണ, പൊന്നാനി വെട്ടം കുഞ്ഞിമാനകത്ത് നസീ൪ (36) എടപ്പാൾ മാടഞ്ചേരി രവീന്ദ്രനാഥ് (55) കണ്ണൂ൪ തിരുവാതിര സൂരജ് (30) പൊന്നാനി മുക്കാണത്ത് പറമ്പിൽ സ്മിത (28) വളാഞ്ചേരി ചരയംപറമ്പിൽ സൈനബ (25) കെ.ടി.ഡി.സി ഗുരുവായൂ൪ ഓഫിസ് ജീവനക്കാരി ശുകപുരം കൊരട്ടിക്കൽ രമണി (48) കുന്നംകുളം ചീരൻവീട്ടിൽ ജോണി (45) ഭാര്യ ഷാജി (35) മക്കൾ ജാൻസി (16)ജൻസൻ (12)പേരാമ്പ്ര കുളമുള്ള പറമ്പിൽ പ്രഹ്ളാദൻ (18) അമ്മ മീനാക്ഷി (48) ഗുരുവായൂ൪ ദേവസ്വം ജീവനക്കാരൻ, കണ്ണൂ൪ സ്വദേശി സൂരജ് (30) പേരാമ്പ്ര എളയിടത്ത് മുരളീധരൻ (42) തമ്മനം കോടഞ്ചേരി ഹൈദ്രോസ് (55) കുറ്റിപ്പുറം കളത്തിൽ പള്ളിയാലിൽ രാജി (22) മഞ്ചേരി ചോലയൻകുന്നത്ത് അപ൪ണ (22) ബീരാഞ്ചിറ അബ്ദുൽ ഗഫൂ൪ (47) മൂന്നുപീടിക മുട്ടുമ്മൽ യാസീൻ (13) കുറ്റിപ്പുറം ചോലക്കൽ മുഹമ്മദ് അഷ്റഫ് (31) തൃപ്രയാ൪ ശാന്തിപുരത്ത് അബ്ദുസ്സലാം (42) കോഴിക്കോട് പുതിയങ്ങാടി പ്രസാദ് (56) ഉള്ള്യേരി തൊയാട്ട് ഷീജ (34) തൊയാട്ട് ധ൪മരാജ് (40).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
