ഛര്‍ദ്യതിസാരം; 20 പേര്‍കൂടി ആശുപത്രിയില്‍
text_fieldsമാനന്തവാടി: ഛ൪ദ്യതിസാരത്തെ തുട൪ന്ന് 20 പേ൪ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കോളറയാണെന്ന സംശയത്തെ തുട൪ന്ന് ഇവരുടെ രക്തസാമ്പിളുകൾ വിദഗ്ധ പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്കയച്ചു. ജില്ലാ ആശുപത്രിയിൽ നാലുപേരും, ചീരാലിൽ ഒമ്പതുപേരും, പനമരം പി.എച്ച്.സിയിൽ ഏഴുപേരുമാണ് ചികിത്സ തേടിയിരിക്കുന്നത്.
പുൽപള്ളി സി.എച്ച്.സിയിൽ ചികിത്സയിലുള്ള പാക്കം കോളനിയിലെ കണ്ണൻെറ (അഞ്ച്) രക്തസാമ്പിളും പരിശോധനക്കയച്ചിട്ടുണ്ട്. എടവക കുന്നമംഗലം ചേണയിൽ ഫിലോമിന (54), തോൽപ്പെട്ടി വെള്ളറ കോളനി മഹേഷ് (എട്ട്), മുണ്ടക്കുറ്റി മുരികന്നേൽ ലിബ്ന (11) എന്നിവരാണ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതോടെ ജില്ലയിൽ ഇതുവരെ 37 പേരാണ് വയറിളക്കരോഗംമൂലം ചികിത്സ തേടിയത്. ഡോക്ട൪മാരുടെ കുറവാണ് ആരോഗ്യവകുപ്പിനെ അലട്ടുന്ന പ്രധാന പ്രശ്നം.
വ്യാഴാഴ്ച ജില്ലാ ആശുപത്രിയിലെ ഒ.പികളിൽ ഡോക്ട൪മാ൪ ഇല്ലാത്തതുമൂലം രോഗികൾ അത്യാഹിത വിഭാഗത്തിലെ ഡോക്ട൪മാരെയാണ് ആശ്രയിച്ചത്. ജില്ലയിലെ പി.എച്ച്.സികളിലും ഡോക്ട൪മാരുടെ കുറവ് കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമാകുന്നതോടെ പക൪ച്ചവ്യാധികൾ പട൪ന്നുപിടിക്കാൻ സാധ്യതയേറെയാണ്. ഇതിനിടെ ഡോക്ട൪മാരുടെ കുറവ് ആരോഗ്യവകുപ്പിന് തലവേദനയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
