പ്ളസ്വണ്‍ പ്രവേശം: ട്രയല്‍ അലോട്ട്മെന്‍റ് ജൂണ്‍ ആറിന്
text_fieldsമലപ്പുറം: ഏകജാലകം വഴി പ്ളസ്വൺ പ്രവേശത്തിനുള്ള ട്രയൽ അലോട്ട്മെൻറ് ജൂൺ ആറിനും ആദ്യഅലോട്ട്മെൻറ് ജൂൺ 14നും നടക്കും. ക്ളാസുകൾ ജൂൺ 28നാണ് തുടങ്ങുക. പ്ളസ്വൺ പ്രവേശത്തിനുള്ള 75,000 അപേക്ഷാഫോറം രണ്ട് ഘട്ടങ്ങളിലായി ജില്ലയിലെത്തിയിട്ടുണ്ട്. പത്ത് രൂപ വിലയുള്ള ഫോറത്തിൻെറ വിതരണം ചൊവ്വാഴ്ച സ്കൂളുകളിൽ പുനരാംരംഭിച്ചു. മേയ് 31നാണ് അപേക്ഷ നൽകാനുള്ള അവസാനതീയതി. ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും ഒറ്റ അപേക്ഷ നൽകിയാൽ മതി. ഏതു സ്കൂളിലും പൂരിപ്പിച്ച അപേക്ഷ സമ൪പ്പിക്കാം. ഒരു ജില്ലയിൽ ഒന്നിലേറെ അപേക്ഷ നൽകരുത്. അപേക്ഷയോടൊപ്പം വെക്കുന്ന എസ്.എസ്.എൽ.സി മാ൪ക്ക് ലിസ്റ്റിൻേറതടക്കമുള്ള പക൪പ്പുകൾ വിദ്യാ൪ഥികൾ സ്വയം സാക്ഷ്യപ്പെടുത്തണം. സ്കൂളുകളിൽ ഹെൽപ് ഡെസ്കുകളുണ്ട്. ഹയ൪സെക്കൻഡറി ഡയറക്ടറേറ്റിൻെറ ww w.hsc ap.kerala.gov.in വെബ്സൈറ്റിലാണ് അപേക്ഷ രജിസ്റ്റ൪ ചെയ്യുക. എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മെൻറ് ക്വോട്ടകളിലേക്കുള്ള പ്രവേശത്തിന് മാനേജ്മെൻറുകൾ നൽകുന്ന ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്.
സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി വിവിധ വിഷയങ്ങളടങ്ങിയ 45 കോമ്പിനേഷനുകളുണ്ട്. ജില്ലയിൽ സയൻസിന് 13643ഉം ഹ്യുമാനിറ്റീസിന് 9373ഉം കോമേഴ്സിന് 12055ഉം ഉൾപ്പെടെ 35,071 സീറ്റുകളാണുള്ളത്. അൺ എയ്ഡഡ് സീറ്റുകളിലേക്ക് നേരിട്ടാണ് പ്രവേശം. അൺ എയ്ഡഡ് സ്കൂളുകളിലെ പ്രവേശത്തിന് ബന്ധപ്പെട്ട സ്കൂളുകളിൽനിന്ന് ഫോറം വാങ്ങി അപേക്ഷിക്കണം. 16,249 അൺ എയ്ഡഡ് സീറ്റുകളാണ് ജില്ലയിലുള്ളത്. ഏകജാലകം വഴിയുള്ള പ്രവേശത്തിനുള്ള അപേക്ഷയിൽ താൽപര്യമുള്ള സ്കൂളുകളും ഐച്ഛിക വിഷയങ്ങളുടെ കോമ്പിനേഷനുകളും മുൻഗണനാക്രമത്തിൽ ചേ൪ക്കണം. എഴുതിച്ചേ൪ത്തതിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചാൽ തിരുത്താൻ അവസരമുണ്ട്. ഇതിനാണ് ട്രയൽ അലോട്ട്മെൻറ് നടത്തുന്നത്. ട്രയൽ അലോട്ട്മെൻറ് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പിഴവുകൾ തിരുത്താൻ നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ നൽകാം. ഇതിനുശേഷമാണ് മുഖ്യ അലോട്ട്മെൻറ് നടത്തുക. മുഖ്യഅലോട്ട്മെൻറ് ജൂൺ 27വരെ ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
