തിരുവനന്തപുരം: ദുബൈയിലെ ഷിപ്പിങ് കമ്പനിയിൽ നിന്ന് നാലരക്കോടിയോളം രൂപ കവ൪ന്ന് മുങ്ങിയ തൊളിക്കോട് പോങ്ങുംമൂട് പാറയിൽ ഹൗസിൽ അബ്ദുൽ ജബ്ബാ൪ (46) അറസ്റ്റിലായി.
ദുബൈയിലെ ഷിപ്പിങ് കമ്പനിയിൽ നിന്ന് 2005ൽ ഓഫിസ് റൂമിലെ സെയ്ഫ് കുത്തിത്തുറന്ന് 4,43,000 ദുബൈ ദി൪ഹം (ഏകദേശം നാലരക്കോടി രൂപ) മോഷ്ടിച്ച് മുങ്ങി ഇന്ത്യയിൽ കടന്ന് മലബാറിലും മറ്റ് പല സ്ഥലങ്ങളിലുമായി ഒളിച്ചുതാമസിച്ചും തുട൪ന്ന് മറ്റ് പല വിദേശ രാജ്യങ്ങളിൽ താമസിച്ചും വരികയായിരുന്നു ഇയാൾ.
നെടുമങ്ങാട് ഡിവൈ.എസ്.പി മുഹമ്മദ് ഷാഫിയുടെ നി൪ദേശാനുസരണം പാലോട് ഇൻസ്പെക്ട൪ പ്രദീപ് കുമാറിൻെറ നേതൃത്വത്തിൽ വിതുര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ട൪ സിജു കെ.എൽ. നായ൪ ഗ്രേഡ് എസ്.ഐ സതീഷ്കുമാ൪, സീനിയ൪ സിവിൽ പൊലീസ് ഓഫിസ൪മാരായ വി.വി. വിനോദ്, സലിം, സിവിൽ പൊലീസ് ഓഫിസ൪ ആ൪. വിനോദ് എന്നിവ൪ ചേ൪ന്ന് വിതുര ചേന്നൻപാറയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
പ്രതി മലബാ൪ മേഖലയിലും മറ്റും ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിൽ സമാന സ്വഭാവമുള്ള കുറ്റകൃത്യങ്ങളിൽ ഏ൪പ്പെട്ടിരുന്നതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2012 12:19 PM GMT Updated On
date_range 2012-05-07T17:49:50+05:30അന്താരാഷ്ട്ര മോഷണക്കേസ് പ്രതി അറസ്റ്റില്‍
text_fieldsNext Story