ചാരുംമൂട്: വിദ്യാ൪ഥിനിയെ വീട്ടിൽ പൂട്ടിയിട്ട് രണ്ടാനമ്മ പീഡിപ്പിച്ചതായി പരാതി. ചാരുംമൂട് പുതുപ്പള്ളിക്കുന്നം പാലവിളയിൽ സുരേഷ്ബാബുവിൻെറ മകൾ ലക്ഷ്മിയെയാണ് (16) രണ്ടാനമ്മ സബിത (40) മ൪ദിച്ചശേഷം പൂട്ടിയിട്ടത്. ശനിയാഴ്ച ഉച്ചക്ക് പൂട്ടിയശേഷം ലക്ഷ്മിക്ക് ഭക്ഷണം നൽകിയില്ല. അയൽവാസിയും സുരേഷിൻെറ സഹോദരനുമായ ശശിധരൻ, ഭാര്യ സോമിനി എന്നിവ൪ ചേ൪ന്ന് ഞായറാഴ്ച രാവിലെ രക്ഷപ്പെടുത്തി ലക്ഷ്മിയെ അമ്മവീടായ കരിമുളക്കൽ ഉദയഭവനം കൃഷ്ണൻകുട്ടിയുടെ വസതിയിലെത്തിച്ചു. ലക്ഷ്മിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെത്തുട൪ന്ന് സബിതക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. സുരേഷ്ബാബുവിൻെറ ആദ്യഭാര്യയിലെ മകളാണ് ലക്ഷ്മി. അവരുടെ മരണശേഷമാണ് സുരേഷ്ബാബു സബിതയെ വിവാഹം കഴിച്ചത്. സുരേഷ്ബാബു കുറച്ചുദിവസമായി സ്ഥലത്തില്ല. കാണാതായതിനെത്തുട൪ന്ന് അന്വേഷിച്ച ബന്ധു സുരേഷ് ബാബുവിൻെറ വീട്ടിൽ എത്തിയാണ് മുറിതുറന്ന് ലക്ഷ്മിയെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഇരുമ്പുദണ്ഡ് ഉപയോഗിച്ച് സബിത ലക്ഷ്മിയുടെ തലക്ക് പരിക്കേൽപ്പിക്കുകയും ചട്ടുകംകൊണ്ട് ശരീരമാസകലം അടിക്കുകയും ചെയ്തെന്നും പരാതിയിൽ പറഞ്ഞു. ചത്തിയറ വൊക്കേഷനൽ ഹയ൪ സെക്കൻഡറി സ്കൂൾ പ്ളസ്ടു വിദ്യാ൪ഥിനിയാണ് ലക്ഷ്മി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2012 12:04 PM GMT Updated On
date_range 2012-05-07T17:34:32+05:30വിദ്യാര്‍ഥിനിയെ പട്ടിണിക്കിട്ട് മുറിയില്‍ പൂട്ടിയിട്ടു
text_fieldsNext Story