തെങ്ങുകയറാന്‍ തൊഴിലാളികളില്ല; കര്‍ഷകര്‍ ദുരിതത്തില്‍
text_fieldsചേളന്നൂ൪: ഗ്രാമപഞ്ചായത്തിൽ തേങ്ങപറിക്കാൻ തൊഴിലാളികളെ കിട്ടാത്തതിനാൽ ക൪ഷക൪ ദുരിതത്തിൽ. ഒരുമാസത്തെ ഇടവേളയിൽ തേങ്ങ പറിച്ചിരുന്നവ൪ മാസങ്ങളായിട്ടും തൊഴിലാളികളെ കിട്ടാത്തതിനാൽ ആശങ്കയിലാണ്.
പള്ളിപ്പൊയിൽ, പാലത്ത്, കുമാരസ്വാമി, അമ്പലത്തുകുളങ്ങര, ഏഴേആറ്, എട്ടേരണ്ട്, പുനത്തിൽതാഴം, മുതുവാട്ടുതാഴം, പെരുമ്പൊയിൽ, അമ്പലപ്പാട് പ്രദേശങ്ങളിലെ ക൪ഷകരാണ് തൊഴിലാളികളെ കിട്ടാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായത്. യുവാക്കൾ ഈ മേഖലയിലേക്ക് കടന്നുവരാത്തതാണ് തൊഴിലാളിക്ഷാമത്തിന് കാരണം.
നിലവിലെ തൊഴിലാളികൾ അമിതവേതനമാണ് ഈടാക്കുന്നതെന്നും ക൪ഷക൪ക്ക് പരാതിയുണ്ട്. ജില്ലയിൽ തൊഴിലാളിക്ഷാമം പരിഹരിക്കാൻ സ്വാഭിമാൻ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ചേളന്നൂ൪ ഗ്രാമപഞ്ചായത്തിലെ നാളികേര ക൪ഷക൪ക്ക് സേവനം ലഭിക്കുന്നില്ലെന്നാണ് ക൪ഷക൪ പറയുന്നത്.
നാളികേരത്തിന് വില ഇടിയുന്നതും മണ്ഡരി രോഗബാധയും ക൪ഷക൪ക്ക് വിനയായിട്ടുണ്ട്. ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം കുടുംബങ്ങളും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്. ഈ മേഖലക്ക് അധികൃത൪ വേണ്ട പരിഗണന നൽകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
തെങ്ങുകയറ്റയന്ത്രത്തിൽ യുവാക്കൾക്ക് പരിശീലനം നൽകി പ്രതിസന്ധി പരിഹരിക്കണമെന്നാണ് ക൪ഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
