ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായാല്‍ പ്രവാസികള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ - പി.എം.എ. സലാം
text_fieldsജിദ്ദ: സംസ്ഥാന സ൪ക്കാ൪ രൂപവത്കരിച്ച പ്രവാസി ക്ഷേമ ബോ൪ഡിൽ അംഗങ്ങളാവാൻ പ്രവാസികൾ മുന്നോട്ട് വരണമെന്നും അതിലൂടെ ലഭ്യമാവുന്ന നിരവധി ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നും ബോ൪ഡ് ചെയ൪മാൻ അഡ്വ. പി.എം.എ.സലാം ആവശ്യപ്പെട്ടു. ഇവിടെ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലക്ഷത്തോളം മലയാളികൾ പ്രവാസം നയിക്കുന്നുണ്ടെന്നാണ് വിവരം. ഇവരുടെ ്ണ ക്ഷേമം ഉറപ്പുവരുത്തുകയാണ് പ്രവാസി ക്ഷേമ ബോ൪ഡ് ലക്ഷ്യമിടുന്നത്. ഇതിന് വേണ്ടി കുറെ പദ്ധതികളാണ് സ൪ക്കാ൪ ആവിഷ്കരിച്ചു വരുന്നുണ്ട്. പ്രവാസികളുടെ പുനരധിവാസത്തിൻെറ ഭാഗമായി ചെറുകിട വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള സൗകര്യം ചെയ്തു കൊടുക്കും. ഇതിന് വേണ്ടി മാവൂ൪ ഗ്വാളിയ൪ റയൺസിനടുത്തുള്ള സ്ഥലം ഉപയോഗപ്പെടുത്തും. പ്രവാസികൾക്കുള്ള ഭവന നി൪മ്മാണ പദ്ധതിയുടെ ഭാഗമായി പ്രവാസി ഗ്രാമങ്ങൾ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ച൪ച്ച സജീവമാണ്. വയനാട്ടിൽ അതിൻെറ പൈലറ്റ് പ്രൊജക്റ്റ് ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട വ്യവസായത്തിന് വായ്പയും ലഭ്യമാക്കും. പ്രവാസി ക്ഷേമബോ൪ഡിൽ അംഗങ്ങളായി ചേരുന്നതിന് പ്രവാസി സമൂഹത്തെ മൂന്നായി തരം തരിച്ചിട്ടുണ്ട്. നിലവിൽ വിദേശത്ത് ജോലി ചെയ്യുന്ന പവാസികൾ, ചുരുങ്ങിയത് രണ്ട് വ൪ഷം വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിലേക്ക് തിരിച്ചെത്തിയവ൪, അന്യസംസ്ഥാനങ്ങളിലെ പ്രവാസി സമൂഹം -ഇവ൪ക്കെല്ലാം ക്ഷേമബോ൪ഡിൽ അംഗങ്ങളാവാം. 300 രൂപയാണ് അംഗത്വ ഫീസ്. പ്രതിമാസം 300 രൂപ പ്രവാസികൾ ക്ഷേമ ബോ൪ഡിനുള്ള പ്രീമിയമായും അഞ്ച് വ൪ഷം തുട൪ച്ചയായി മൊത്തം 18000 രൂപയും അടക്കുന്നവര്‍് ക്ഷേമ ബോ൪ഡിൻെറ മുഴുവൻ ആനുകൂല്യങ്ങൾക്കും അ൪ഹരാവും. തുക ഒന്നിച്ചോ തവണകളായോ അടക്കാം. പകുതി വെച്ച് മുടങ്ങുകയാണെങ്കിൽ അത്രയും തുക തിരിച്ച് നൽകും.
പ്രവാസി ക്ഷേമ ബോ൪ഡിൽ അഞ്ച് വ൪ഷത്തെ പ്രീമിയം അടച്ചവ൪ക്ക് പ്രതിമാസം 1000 രൂപ പെൻഷനായി ലഭിക്കും. അയാളുടെ കാലശേഷം ഭാര്യക്ക് 500 രൂപയും അവുരുടെ കാലശേഷം പ്രായപൂ൪ത്തിയാകാത്ത സന്താനങ്ങൾക്കും തുക ലഭിക്കുന്നതായിരിക്കും. ജീവിത സാഹചര്യങ്ങൾക്കനുസരിച്ച് ഈ തുകയിൽ മാറ്റം ഉണ്ടാവാം. കൂടാതെ ചികിൽസക്കും പെൺകുട്ടികളുടെ കല്യാണത്തിനും സഹായം ലഭിക്കും. മറ്റ് തൊഴിലാളി ക്ഷേമ ബോ൪ഡ് പോലെ അതോറിറ്റിയാണ് പ്രവാസി ക്ഷേമബോ൪ഡ്. ഏറ്റവും കൂടുതൽ പെൻഷൻ തുക നൽകുന്ന ബോ൪ഡും ഇത് തന്നെയാവും. കൂടുതൽ പ്രവാസികൾ ബോഡിൽ അംഗങ്ങളാവാൻ ഇപ്പോൾ താൽപര്യം കാണിക്കുന്നത് ശുഭോദ൪ക്കമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം,കൊച്ചി,കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവാസി ക്ഷേമബോ൪ഡ് ഓഫീസ് പ്രവ൪ത്തിച്ച േവരുന്നുണ്ട്. ജുൺ രണ്ടിന് കോട്ടക്കലിലും ഓഫിസ് തുടങ്ങുന്നതോടെ മലപ്പുറം ജില്ലയിലുള്ളവ൪ക്കും ബന്ധപ്പെടാൻ എളുപ്പമാവും.
പ്രവാസികൾക്കിടയിൽ ഈ വിഷയത്തിൽ ശക്തമായ ബോധവത്കരണം നടത്തണമെന്നും കക്ഷി രാഷ്ട്രീയത്തിനതീതമായ എല്ലാ സംഘടനകളും മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യ൪ഥിച്ചു. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിൽ ലൈസൻ ഓഫീസുകൾ തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. സൗജന്യമായി മുറിയും സേവന സന്നദ്ധരായ വ്യക്തികളും മുന്നോട്ട് വന്നാൽ അവ൪ക്ക് അനുമതി നൽകുന്നതാണ്. നോ൪ക്കയുടെ കീഴിലാണ് പ്രവാസി ക്ഷേമബോ൪ഡ് പ്രവ൪ത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
